HOME
DETAILS
MAL
തായ്ലന്ഡ്: രക്ഷാപ്രവര്‍ത്തകര്‍ക്ക് ആസ്ത്രേലിയന്‍ നയതന്ത്ര പരിരക്ഷ
backup
July 16 2018 | 19:07 PM
സിഡ്നി: തായ്ലന്ഡിലെ താം ലുവാങ് ഗുഹാരക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ രണ്ട് പൗരന്മാര്ക്ക് ആസ്ത്രേലിയ നയതന്ത്ര പരിരക്ഷ നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഡോക്ടര്‍ റിച്ചാര്‍ഡ് ഹാരിസ്, സഹായി ക്രൈയ്ഗ് ചാലന്‍ എന്നിവര്‍ക്കാണ് രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ മുന്നോടിയായി നയതന്ത്ര പരിരക്ഷ നല്‍കിയതെന്ന് എ.ബി.സി റിപ്പോര്‍ട്ട് ചെയ്തു. തായ്ലന്ഡ് സര്‍ക്കാര്‍ ആസ്ത്രേലിയയുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെ രക്ഷാപ്രവര്‍ത്തനത്തിനായി അയച്ചത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനം പരാജയപ്പെടുകയാണെങ്കില്‍ ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കരുതെന്ന് ആസ്ത്രേലിയ ആവശ്യപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം സംബന്ധിച്ച് ആസ്ത്രേലിയന്‍ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."