നിക്കരാഗ്വ പ്രക്ഷോഭം: പത്ത് പേര് കൊല്ലപ്പെട്ടു
മനാഗ്വ: നിക്കരാഗ്വയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ യുവതി ഉള്‍പ്പെടെ പത്തുപേര്‍ കൊല്ലപ്പെട്ടു. ഇതോടെ ഏപ്രില്‍ മുതല്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 264 ആയി. രാജ്യത്തിന്റെ തെക്കന്‍ പ്രദേശമായ മസായയില്‍ സര്‍ക്കാര്‍ അനുകൂല സൈന്യവും പ്രക്ഷോഭകാരികളും തമ്മിലുള്ള സംഘര്‍ഷത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു.
ആറ് സാധാരണക്കാരും നാല് പൊലിസുകാരുമാണ് കൊല്ലപ്പെട്ടതെന്ന് നിക്കരാഗ്വന്‍ അസോസിയേഷന് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പറഞ്ഞു. ക്രിസ്ത്യന്‍ പള്ളിയില്‍ തടഞ്ഞുവച്ച 200 വിദ്യാര്‍ഥികളെ വിട്ടയച്ചതിന് പിന്നാലെയാണ് ഇന്നലെ പ്രക്ഷോഭകരും സൈന്യവും ഏറ്റുമുട്ടിയത്. പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടെഗ പെന്ഷന് പരിഷ്കരണ പ്രഖ്യാപനം നടത്തിയതോടെയാണ് രാജ്യം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. പ്രസിഡന്റ് രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."