ദാറുത്തഖ്‌വ യത്തീംഖാനയില്‍ മൂന്നു യുവതികള്‍ കൂടി സനാഥരായി
കാരാകുറുശ്ശി: കാരാകുറുശ്ശി കോരമണ്‍കടവിലെ ദാറുത്തഖ്്്്്്‌വ യത്തീംഖാനയില്‍ മൂന്ന് യുവതികള്‍ കൂടി സനാഥരായി. ഇരുപത്തിനാലാം തവണയാണ് യത്തീംഖാനമുറ്റത്ത് വിവാഹവേദി ഒരുങ്ങുന്നത്. ഇതിനകം നാല്‍പ്പത്തിഒന്‍പത് യുവതികള്‍ വിവാഹിതരായി. സമൂഹത്തിലെ ഉദാരമനസ്‌കരുടെ സഹായത്താലാണ് യുവതികള്‍ വിവാഹിതരാകുന്നത്.
കാരക്കുന്ന് വെള്ളോലപ്പടി പരേതനായ മെയ്്്തുണ്ണിയുടെ മകള്‍ സാറയെ അരപ്പാറ മനച്ചിത്തൊടി വീട്ടില്‍ ഹംസയുടെ മകന്‍ റിയാസും, അരിപ്ര അമ്പാളി വീട്ടില്‍ ഷൗക്കത്തലിയുടെ മകള്‍ ഷഹനമോളെ നരിയംകോട് പുതുക്കുടി വീട്ടില്‍ അബു മകന്‍ അബൂത്വാഹിറും, ആനമൂളി പൂക്കുന്നില്‍ ഷൗക്കത്തിന്റെ മകള്‍ ഷഹനയെ മണലടി ഇല്ലിക്കല്‍ വീട്ടില്‍ ഹക്കീം മകന്‍ ഷാജഹാനുമാണ് ജീവിതസഖിയാക്കിയത്.
ഉച്ചക്ക് ഒരു മണിക്ക് നടന്ന ചടങ്ങില്‍ മണ്ണാര്‍ക്കാട് താലൂക്ക് ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കെ.സി അബൂബക്കര്‍ ദാരിമി നിക്കാഹിന് കാര്‍മികത്വം വഹിച്ചു. സി മുഹമ്മദലി ഫൈസി കോട്ടോപാടം, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഹബീബ് ഫൈസി കോട്ടോപ്പാടം, ഹമീദ് ദാരിമി വലിയട്ട, സി.എം മുഹമ്മദ് അഷ്‌റഫ് ദാരിമി പുല്ലശ്ശേരി, കെ കുഞ്ഞിമുഹമ്മദ് ദാരിമി, സിറാജുദ്ദീന്‍ ഫൈസി, സുലൈമാന്‍ ദാരിമി കോണിക്കഴി, ടി.കെ സുബൈര്‍ മൗലവി, മുഹമ്മദ് ഫൈസി കരിമ്പ, യൂസഫ് മുസ്‌ലിയാര്‍ പെരുമ്പടാരി, കളത്തില്‍ ബക്കര്‍ അലനല്ലൂര്‍, ഫായിദ ബഷീര്‍, ബാബുട്ടി ഹാജി, ടി.എ സലാം മാസ്റ്റര്‍, ബക്കര്‍ ഹാജി, എം അബ്ദുറഹിമാന്‍, ഇ.കെ യൂയഫ്, അന്‍വര്‍ കരിങ്കല്ലത്താണി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."