HOME
DETAILS
MAL
കൊവിഡ് മരണം സ്ഥിരീകരിക്കുന്നത് എന്‍.ഐ.വിയിലെ പരിശോധനയ്ക്കു ശേഷം
backup
August 03 2020 | 03:08 AM
തിരുവനന്തപുരം: കൊവിഡ് മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നുള്ള പരിശോധനാഫലം കൂടി ലഭിച്ച ശേഷം മാത്രമാണെന്ന് ആരോഗ്യ വകുപ്പ്.
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് കൃത്യമായി പുറത്തുവിടുന്നില്ലെന്ന വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് വകുപ്പിന്റെ വിശദീകരണം.
ഇന്നലെ ഒരാളുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാറശാല സ്വദേശി വിജയലക്ഷ്മിയുടെ (68) മരണമാണ് സ്ഥിരീകരിച്ചത്. ഇവര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇതോടെ സര്‍ക്കാര്‍ കണക്കില്‍ കൊവിഡ് മരണസംഖ്യ 82 ആയി.
അതേസമയം മരിച്ച തിരുവനന്തപുരം നെയ്യാറ്റിന്‍കര വടകോട് സ്വദേശി ക്ലീറ്റസ,് ആലുവ കീഴ്മാട് സ്വദേശി സി.കെ ഗോപി, ഇടുക്കി നെടുങ്കണ്ടം സ്വദേശി ഏലിക്കുട്ടി ദേവസ്യ, കാസര്‍കോട് ഉപ്പള സ്വദേശി ഷഹര്‍ ബാനു, കണ്ണൂര്‍ ചക്കരക്കല്‍ തലമുണ്ട സ്വദേശി സജിത്ത്, വടകര ചോമ്പാല സ്വദേശി പുരുഷോത്തമന്‍, ഫറോക്ക് സ്വദേശി പ്രഭാകരന്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."