തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തിക്കാന്‍ എല്‍.ഡി.എഫിനെ വിജയിപ്പിക്കണം: സി.ഐ.ടി.യു
കൊല്ലം: തൊഴിലാളി ദ്രോഹനയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര ഗവ. നയം തിരുത്തിക്കാന്‍ ജില്ലയിലെ മുഴുവന്‍ തൊഴിലാളികളും കുടുംബാംഗങ്ങളും ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ വിജയത്തിന് വേണ്ടി രംഗത്തിറങ്ങണമെന്ന് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ജില്ലയിലെ ലക്ഷക്കണക്കിന് സ്ത്രീ തൊഴിലാളികള്‍ പണിയെടുക്കുന്ന മേഖലയാണ് കശുവണ്ടി. കേന്ദ്ര നയം മൂലം കശുവണ്ടി വ്യവസായത്തെ കുത്തുപാളയെടുപ്പിച്ചു.
തോട്ടണ്ടി ഇറക്കുമതി ചുങ്കം 9.36 ശതമാനം ഏര്‍പ്പെടുത്തിയതും വിയറ്റ്‌നാമില്‍ നിന്നും സ്‌പെഷല്‍ എക്കോണിമിക് സോണ്‍ വഴി ഇന്ത്യയിലേക്ക് കശുവണ്ടി ഇറക്കുമതി ചെയ്യാനുള്ള അനുമതി നല്‍കിയതും, കശുവണ്ടി വ്യവസായികളുടെ വായ്പ നിഷേധിക്കുന്ന റിസര്‍വ് ബാങ്ക് നയവും കൂടി ആയപ്പോള്‍ വ്യവസായം തകര്‍ച്ചയിലേക്ക് നീങ്ങി. തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ഇ.എസ്.ഐ ആനുകുല്യം നിഷേധിച്ചു.
ലീവ് ആനുകുല്യങ്ങളും എടുത്തുകളഞ്ഞു. പി.എഫ് പെന്‍ഷന്‍ ലഭിക്കാന്‍ 10 വര്‍ഷം മതിയായിരുന്നുവെങ്കില്‍ 3650 ദിവസം ജോലി ചെയ്യുന്നവര്‍ക്ക് മാത്രം പി.എഫ് പെന്‍ഷന്‍ എന്ന വ്യവസ്ഥ കൊണ്ടു വന്നത് പി.എഫ് പെന്‍ഷന്‍ ലഭിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നിഷേധിക്കാന്‍ ഇടനല്‍കി. 3650 ദിവസം ജോലി ചെയ്യണമെങ്കില്‍ ഒരു വര്‍ഷം 365 ദിവസവും ജോലി ചെയ്യണമെന്നതാണ് പുതിയ കേന്ദ്ര നയം. ആ രംഗത്ത് ആഘാതം എല്‍പ്പിച്ചു. തീരദേശ മേഖലയിലെ മത്സ്യതൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകുല്യങ്ങളും മോഡി ഗവ. കവര്‍ന്നെടുത്തു. തോട്ടം മേഖല വന്‍ പ്രതിസന്ധി നേരിടുകയാണ്.
കെ.എം.എം.എല്‍ റൈറ്റാനിയം ഡൈ ഓക്‌സൈഡിന്റെ ഇറക്കുമതിക്ക് ചുങ്കം ഏര്‍പ്പെടുത്താന്‍ നടക്കുന്ന നീക്കത്തെ ശക്തമായി ചെറുക്കാന്‍ കഴിയേണ്ടതുണ്ടെന്നും സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പും സെക്രട്ടറി എസ്. ജയമോഹനും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."