ജില്ലയില്‍ 750 ദാഹജല കേന്ദ്രങ്ങള്‍ തുറക്കുന്നു
പാലക്കാട്: രൂക്ഷമാകുന്ന വേനലും കുടിവെള്ള ക്ഷാമവും കണക്കിലെടുത്ത് ജില്ലയിലെമ്പാടും ദാഹജലകേന്ദങ്ങള്‍ ആരംഭിക്കുമെന്ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം ഹംസ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മെയ് രണ്ടു മുതലാണ് ദാഹജലകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.
ഇതിന്റെ ജില്ലാതല ഉദ്ഘാടനം മെയ് രണ്ടിന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പുതുശ്ശേരി ഡിവിഷനിലെ എലപ്പുള്ളിയില്‍ നിര്‍വഹിക്കും. ഡിവിഷന്‍ തല ഉദ്ഘാടനങ്ങള്‍ മെയ് അഞ്ചിന് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടക്കും. ഡിവിഷന്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഓരോ ഡിവിഷനിലും 50 വീതം ദാഹജല വിതരണകേന്ദ്രങ്ങളാണ് ആരംഭിക്കുക.
ജില്ലയിലാകെ 750ഓളം ദാഹജലകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും ഇതിന്റെ മുന്നോടിയായി ഈ മാസം പത്തിനൊന്നിന് 15 ജലസ്രോതസുകളുടെ സംരക്ഷണം ഉദ്ഘാടനം ചെയ്തിരുന്നുവെന്നും മഴ പെയ്യുന്നതുവരെ ഇതു തുടരുമെന്നും എം ഹംസ പറഞ്ഞു. തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി, ശ്രീകൃഷ്ണപുരം, മണ്ണാര്‍ക്കാട്, അട്ടപ്പാടി, മലമ്പുഴ, പാലക്കാട്, പുതുശ്ശേരി, കുഴല്‍മന്ദം, നെന്മാറ, ചിറ്റൂര്‍, ആലത്തൂര്‍, വടക്കഞ്ചേരി ഡിവിഷനുകളിലാണ് കേന്ദ്രങ്ങള്‍ തുറക്കുക.
എ പ്രഭാകരന്‍, എം ഹരിദാസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."