HOME
DETAILS
MAL
കര്‍ഷകനെ കൊന്നതിന് പ്രതികാരമായി ഇന്തോനേഷ്യയില്‍ കൊന്നൊടുക്കിയത് 292 മുതലകളെ
backup
July 16 2018 | 19:07 PM
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ കര്‍ഷകനെ മുതല കൊന്നതിന് പ്രതികാരമായി ജനങ്ങള്‍ കൊന്നൊടുക്കിയത് 292 മുതലകളെ. പടിഞ്ഞാറന്‍ പപുവ നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം.
48 കാരനായ കര്ഷകന് സുഗിറ്റോവ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുതലയുടെ ആക്രമണത്തില്‍ മരിച്ചത്. പ്രദേശത്തെ മുതല സംരക്ഷണ കേന്ദ്രത്തിനരികെ കന്നുകാലികള്‍ക്കുള്ള പുല്ല് പറിക്കുന്നതിനിടെയാണ് സംഭവം. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മുതലയുടെ വാലിന്റെ അടിയേറ്റാണ് സുഗിറ്റോവ് മരിച്ചത്. കര്‍ഷകന്റെ മൃതദേഹം ശനിയാഴ്ച സംസ്കരിച്ചതിനുശേഷം രോഷാകുലരായ നാട്ടുകാര്‍ ആയുധങ്ങളുമായി മുതല സംരക്ഷണ കേന്ദ്രത്തിലെത്തി ആക്രമണം നടത്തുകയായിരുന്നു.
സംരക്ഷണ കേന്ദ്രത്തിന്റെ ഓഫിസ് അക്രമിച്ചതിനുശേഷമാണ് 292 മുതലകളെ കൊന്നൊടുക്കിയത്. രണ്ട് മീറ്ററോളം നീളമുള്ള മുതലകളും കുഞ്ഞുങ്ങളും കൊന്നൊടുക്കിയവയില്പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."