യു.എസിനും റഷ്യക്കും സിറിയയിലെ പതിനായിരങ്ങളെ രക്ഷിക്കാനാവുമെന്ന് ട്രംപ്
ഹില്‍സിങ്കി: യു.എസിനും റഷ്യക്കും സിറിയയിലെ പതിനായിരക്കണക്കിന് ജനങ്ങളെ രക്ഷിക്കാനാവുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിറിയയില്‍ ഇസ്‌റാഈലിനെ സഹായിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്നും അവിടെനിന്ന് ഐ.എസിനെ നിര്‍മാര്‍ജനം ചെയ്യാനായി റഷ്യ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനുമായി ഫിന്‍ലന്‍ഡിലെ ഹില്‍സിങ്കില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെ നിര്‍മാണാത്മകമായ ദിനമാണിന്ന്. ഞങ്ങള്‍ കുറച്ച് സമയം മാത്രമാണ് ഒരുമിച്ചിരുന്നത്. ഭാവിയില്‍ ഇനിയും കൂടിക്കാഴ്ച നടത്തും.
ഇരു രാജ്യങ്ങളിലെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. മികച്ച കൂടിക്കാഴ്ചയാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയുമായുള്ള ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കിയതിന് കാരണം യു.എസിലെ വിഡ്ഢികളായ രാഷ്ട്രീയക്കാരാണെന്ന് ഉച്ചകോടിക്ക് മുന്‍പ് ട്രംപ് പറഞ്ഞിരുന്നു.
ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ബന്ധം തകര്‍ച്ചക്ക് കാരണം ഇരുരാജ്യങ്ങളുമെന്നായിരുന്നു ട്രംപിന്റെ മറുപടി. യു.എസ് വിഡിഢികളായി. ഞങ്ങളെല്ലാം വിഡ്ഢികളായി. ആണവ സമ്പുഷ്ടീകരണം അവസാനിപ്പിക്കാനാണ് ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായിട്ടില്ല.
എതിരാളിയായ ഹിലരി ക്ലിന്റനെ എളുപ്പത്തില്‍ പരാജയപ്പെടുത്തി. തെരഞ്ഞെടുപ്പിലെ ഇടപെടല്‍ ആരോപണം ലോകത്തിലെ ഏറ്റവും വലിയ രണ്ട് ആണവ ശക്തികള്‍ക്കിടയിലെ ബന്ധത്തില്‍ വിള്ളലുണ്ടാക്കിയെന്ന് ട്രംപ് പറഞ്ഞു.
യു.എസ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടില്ലെന്ന് പുടിന്‍ പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ട്രംപ് എന്നെ വിശ്വസിച്ചുവെന്നോ ഞാന്‍ അദ്ദേഹത്തില്‍ വിശ്വസിച്ചുവെന്നോ ഉള്ള വിവരം നിങ്ങള്‍ക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് പുടിന്‍ ചോദിച്ചു. പരസ്പര ഭിന്നതകള്‍ തീര്‍ത്ത് യോജിപ്പിലെത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ക്രീമിയയെ റഷ്യയിലേക്ക് കൂട്ടിച്ചേര്‍ത്ത നടപടി സംരക്ഷിക്കുന്നത് തുടരും. ക്രീമിയയുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാട് വ്യത്യസ്തമാണെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ സംയുക്ത വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ പുറത്താക്കി. ദ നാഷന്‍ എന്ന മാധ്യമത്തിലെ സാം ഹുസൈന്‍ എന്നയാളെയാണ് പുറത്താക്കിയത്. ആണവായുധ നിരോധന ഉടമ്പടി എന്ന ബോര്‍ഡ് ഉയര്‍ത്തിക്കാട്ടിയതിനാണ് പുറത്താക്കല്‍.
യു.എസിന്റെയും റഷ്യയുടെയും ഇടയിലെ ബന്ധം ഏറ്റവും മോശമായിരിക്കെയാണ് പുടിന്റെയും ട്രംപിന്റെയും കൂടിക്കാഴ്ച. നേരത്തെ ഇരു രാഷ്ട്ര നേതാക്കളും നിരവധി ഉച്ചകോടികളില്‍ കണ്ടുമുട്ടിയെങ്കിലും ഇരു രാജ്യങ്ങളുടെയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രമായി ഇതുവരെ കൂടിക്കാഴ്ച നടത്തിയിട്ടില്ല. റഷ്യയുമായുള്ള ബന്ധങ്ങളില്‍ വിള്ളലുണ്ടെന്ന് കൂടിക്കാഴ്ചക്ക് മുന്‍പ് ട്രംപ് പറഞ്ഞിരുന്നു. അതിന് കാരണമായത് ഒബാമയുടെ കാലത്തെ ഭരണമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 20 minutes agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• an hour agoതിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• an hour agoഅല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• an hour agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• 2 hours agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 2 hours agoഅല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 3 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍
Kerala
• 3 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 3 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 3 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 4 hours agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 5 hours agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 7 hours agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 7 hours agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 7 hours agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 7 hours agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി