HOME
DETAILS

ട്രഷറി തട്ടിപ്പ് അതീവ ഗൗരവതരം; നഷ്ടം  പ്രതികളില്‍നിന്ന് ഈടാക്കുമെന്ന് തോമസ് ഐസക്ക്

  
backup
August 03 2020 | 03:08 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b7%e0%b4%b1%e0%b4%bf-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%85%e0%b4%a4%e0%b5%80%e0%b4%b5-%e0%b4%97%e0%b5%97
 
 
 
തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറിയില്‍ നടന്ന തട്ടിപ്പ് അതീവഗൗരവമുള്ളതാണെന്നും സര്‍ക്കാരിനുണ്ടായ നഷ്ടം പ്രതികളില്‍നിന്നു ഈടാക്കുമെന്നും ഇത്തരം തിരിമറികള്‍ ഒഴിവാക്കുന്നതിനാവശ്യമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്നും ധനമന്ത്രി തോമസ് ഐസക്ക്. ട്രഷറിയുടെ വിശ്വാസ്യതയ്ക്കുമേല്‍ കരിനിഴല്‍ വീഴ്ത്താന്‍ ആരെയും അനുവദിക്കുകയില്ല. ഉത്തരവാദികള്‍ ആരു തന്നെയായാലും കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കും. തട്ടിപ്പ് സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി റിപ്പോര്‍ട്ട് തയാറാക്കുന്നതിന് ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിശദമായ പരിശോധനയും സെക്യൂരിറ്റി, ഫങ്ഷണല്‍ ഓഡിറ്റും, അച്ചടക്ക, ക്രിമിനല്‍ നടപടികളും സ്വീകരിക്കും.
തട്ടിപ്പ് ഉയര്‍ത്തുന്നത് ഗൗരവമായ പ്രശ്‌നങ്ങളാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിരമിക്കുന്നവരുടെ പാസ്‌വേഡുകള്‍ സ്പാര്‍ക്കുമായി ബന്ധപ്പെടുത്തി ഓട്ടോമാറ്റിക്കായി ഡീആക്ടിവേറ്റ് ചെയ്യിക്കുന്നതിനുള്ള സാധ്യതതേടും. വിരമിച്ചവരുടെ യൂസര്‍ നെയിമും പാസ്‌വേഡും യഥാസമയം ഡീ ആക്ടിവേറ്റ് ചെയ്യാത്ത സമാന സംഭവങ്ങള്‍ വേറെയുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതി ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍നിന്നു പണം ട്രഷറിയുടെ തങ്ങളുടെ അക്കൗണ്ടിലേയ്ക്ക് മാറ്റിയശേഷം ആ ട്രാന്‍സ്ഫര്‍ ഡിലീറ്റ് ചെയ്തു. അതോടെ കലക്ടറുടെ അക്കൗണ്ടില്‍ രണ്ടുകോടി രൂപ കുറവു വന്നത് തിരിച്ചുവന്നു. എന്നാല്‍ പ്രതിയുടെ അക്കൗണ്ടുകളില്‍ കുറവു വന്നില്ല. ഇത്തരമൊരു കണക്ക് ഒരിക്കലും പൊരുത്തപ്പെടാത്തതിനാല്‍ ഡേ ബുക്ക് ക്ലോസ് ചെയ്യാനാവില്ല. അങ്ങനെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. കണക്ക് പൊരുത്തപ്പെടാതെയാണോ 27ന് ട്രഷറി അടച്ചത്, അതോ അറിഞ്ഞിട്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതോ, ആരാണ് ഇതിന് ഉത്തരവാദി എന്നീ ചോദ്യങ്ങള്‍ ധനകാര്യ സെക്രട്ടറിയുടെ അന്വേഷണ പരിധിയില്‍ വരുമെന്ന് മന്ത്രി പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത് സിപിഎം

Kerala
  •  3 months ago
No Image

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 'നടക്കാത്ത' അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Kerala
  •  3 months ago
No Image

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  3 months ago
No Image

പൂരം കലക്കല്‍: നടക്കാത്ത അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി

Kerala
  •  3 months ago
No Image

 പേജറും വാക്കിടോക്കിയും നിര്‍മിച്ചത് മൊസാദ് മേല്‍നോട്ടത്തിലെന്ന് ഇന്റലിജന്‍സ്

International
  •  3 months ago
No Image

പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് ആര്? ദുരൂഹത തുടരുന്നു

International
  •  3 months ago
No Image

കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി

National
  •  3 months ago
No Image

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  3 months ago
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago