HOME
DETAILS

കലക്ട്രേറ്റുപടിക്കല്‍ തലയോട്ടിയണിഞ്ഞ് കര്‍ഷകരുടെ പ്രതിഷേധം

  
backup
April 28 2017 | 21:04 PM

%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4



പാലക്കാട്: കര്‍ഷകരുടെ ദുരിതങ്ങള്‍ക്ക് അടിയന്തരമായി അറുതിവരുത്തുക എന്ന ആവശ്യവുമായി ജലാവകാശസമിതിയുടെയും പാലക്കാടന്‍ കര്‍ഷകമുന്നേറ്റ സമിതിയുടെയും നേതൃത്വത്തില്‍ കര്‍ഷകര്‍ തലയോട്ടിയണിഞ്ഞ് കലക്ട്രേറ്റിനു മുന്നില്‍ സമരം നടത്തി.
കാലത്ത് പത്തരക്ക് മുനിസിപ്പല്‍ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍നിന്ന് പ്രതിഷേധ മാര്‍ച്ചോടെയാണ് സമരം തുടങ്ങിയത്. സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് കോര്‍ട്ട് റോഡ് കോട്ടമൈതാനം വഴിയാണ് കലക്ട്രേറ്റിലെത്തിയത്.
അശാസ്ത്രീയമായി നിര്‍മിച്ച അണക്കെട്ടുകളും തടയണകളും മൂലം കീഴ്‌നദീതട അവകാശം നഷ്ടപ്പെട്ട് വെള്ളം ലഭിക്കാതെ ദുരിതത്തിലായവര്‍ക്ക് ന്യായമായ ജലസുരക്ഷ നല്‍കി കാര്‍ഷിക മേഖലയെ രക്ഷിക്കുകയും കുടിവെള്ളം നല്‍കാന്‍ വേണ്ട നടപടികള്‍ എടുക്കുകയും ചെയ്യുക, കര്‍ഷകന്റെ കടങ്ങള്‍ മുഴുവന്‍ എഴുതിതള്ളി അവരുടെ കുടുംബത്തിനും ജീവിക്കാനാവശ്യമായ പ്രതിമാസ വരുമാനം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുക, കിടപ്പാടവും കൃഷിഭൂമിയും ജപ്തി ചെയ്യുന്നത് അവസാനിപ്പിക്കുക, കര്‍ഷക പെന്‍ഷന്‍ കുടിശ്ശിക നല്‍കുന്നതോടൊപ്പം കര്‍ഷക കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യ-വിദ്യാഭ്യാസ-തൊഴിലവസരങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുക ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
കേരളത്തിന്റെ ജലസമ്പത്ത് സംരക്ഷിക്കുക, കേരളത്തിന്റെ അര്‍ഹതപ്പെട്ട ജലം ലഭ്യമാക്കുക, വരള്‍ച്ചാ ദുരിതാശ്വാസമായി ഏക്കറിന് 50000 ൂപ നഷ്ടപരിഹാരം നല്‍കുക എന്നതൊക്കൊണ് കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍.
ഡല്‍ഹിയില്‍ നടന്ന തമിഴ്‌നാട് കര്‍ഷകരുടെ സമരത്തിന് സമാനമായി തലയോട്ടിയണിഞ്ഞാണ് കര്‍ഷകര്‍ പ്രതിഷേധ സമരം നടത്തിയത്. സര്‍ക്കാര്‍ അനുവദിച്ച തുക 12 മാസമായി കിട്ടിയിട്ടില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
സമരം ജലാവകാശ സമരസമിതി പ്രസിഡന്റ് അഡ്വ. കൊച്ചുകൃഷണന്‍ ഉദ്ഘാടനം ചെയ്തു. വിളയോടി വേണുഗോപാലന്‍ അധ്യക്ഷനായി.
കര്‍ഷക മുന്നേറ്റം ജില്ലാ ജോ. സെക്രട്ടറി വി.എസ് സജീഷ്, വി.പി നിജാമുദീന്‍, വര്‍ഗീസ് തൊടുപറമ്പില്‍, പാണ്ടിയോട് പ്രഭാകരന്‍, കെ.എ പ്രഭാകരന്‍ മാസ്റ്റര്‍, മാരിയപ്പന്‍ നീലിപ്പാറ, ഫാ. ആല്‍ബര്‍ട്ട് ആനന്ദ്‌രാജ്, പുതുശേരി ശ്രീനിവാസന്‍, അജിത് കൊല്ലങ്കോട്, അറുമുഖന്‍ പത്തിച്ചിറ, ശിവരാമകൃഷ്ണന്‍, വിജയന്‍ അമ്പലക്കാട്, രഘുരാമന്‍ സംസാരിച്ചു.   
പ്രകടനത്തിന് വര്‍ഗീസ് തൊടുപറമ്പില്‍, ഗോപാലന്‍ മലമ്പുഴ, പ്രകാശ് നട്ടകുളങ്ങര, ബാലചന്ദ്രന്‍ പോത്തങ്കോട്, ശശികുമാര്‍ കളപ്പക്കാട്, കലാധരന്‍ അത്തിക്കോട്, മുണ്ടൂര്‍ സുലൈമാന്‍, കെ.കെ രേഖ നേതൃത്വം നല്‍കി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  23 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  23 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  23 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  23 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  23 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  23 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  23 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  23 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  23 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  23 days ago