HOME
DETAILS
MAL
നിര്‍ത്തിയിട്ട സ്‌കൂള്‍ ബസ് ഉരുണ്ടുനീങ്ങി താഴ്ചയിലേക്ക് മറിഞ്ഞു
backup
July 18 2016 | 19:07 PM
ഉരുവച്ചാല്‍: കാഞ്ഞിലേരിയില്‍ നിര്‍ത്തിട്ട സ്‌കൂള്‍ ബസ് ഉരുണ്ട് നീങ്ങി താഴ്ച്ചയുള്ള പറമ്പിലേക്ക് മറിഞ്ഞു. '
ശിവപുരം സലീല്‍ ഫൗണ്ടേഷന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ബസാണ് ഇന്നലെ രാവിലെ 8.30ന് അപകടത്തില്‍പ്പെട്ടത്. കുട്ടികളെ കയറ്റാനായി കൊണ്ടുവന്ന ബസ് റോഡരികില്‍ നിര്‍ത്തി ഡ്രൈവര്‍ സമീപത്തെ വീട്ടില്‍ കുട്ടിയെ കൊണ്ടുവരുവാന്‍ പോയ സമയത്തായിരുന്നു ബസ് ഉരുണ്ടുനീങ്ങി മറിഞ്ഞത്. ഈ സമയം ജീവനക്കാരിയായ സുജന ബസിലുണ്ടായിരുന്നെങ്കിലും ബസിലെ കമ്പിയില്‍ മുറുകെ പിടിച്ചതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."