പൊന്ന് വിളയിച്ച് യുവ കര്‍ഷകര്‍: കൊയ്ത്തുത്സവം നാട് ആഘോഷമാക്കി
പുന്നയൂര്‍ക്കുളം: മൂന്നര പതിറ്റാണ്ട് തരിശിട്ട് കിടന്ന പാടം പാട്ടത്തിനെത്തിനെടുത്ത് യുവ കര്‍ഷകരുടെ കഠിനാധ്വാനം പൊന്ന് വിളയിച്ചു. കൊയ്ത്തുത്സവം നാട് ആഘോഷമാക്കി. ചമ്മന്നൂര്‍ താഴം പാടത്തെ നൂറേക്കറില്‍ പരൂര്‍ കോള്‍പടവിലെ യുവ കര്‍ഷകരായ ഉമ്മര്‍ ചക്കാട്ടയില്‍, ഷക്കീര്‍ കുമ്മിത്തറയില്‍, നിയാസ് കല്ലായിത്തരയില്‍, അഷറഫ് പള്ളിക്കരയില്‍, സലീം കാഞ്ഞിര പറമ്പില്‍ എന്നിവരൊത്ത് ചേര്‍ന്ന് നാച്ചറല്‍ ഫാമിംങ് എന്ന നാമത്തിലുണ്ടാക്കിയ കൂട്ടായ്മയാണ് കൃഷിയിറക്കിയത്. ഈ യുവാക്കള്‍ക്ക് സ്വന്തമായി മറ്റ് ബിസിനസുകളും ഏര്‍പ്പാടുകളുമുണ്ടെങ്കിലും കൃഷിയോടുള്ള താല്‍പ്പര്യമാണ് പാടത്തിറങ്ങാന്‍ പ്രേരണയായാത്. മൂന്ന് വര്‍ഷത്തേക്ക് പാട്ടത്തിനെടുത്താണ് തരിശിട്ട പാടം ഇവര്‍ കൃഷിക്കനുയോജ്യമാക്കിയത്. തുടക്കത്തില്‍ പ്രതികൂലമായി വന്ന നിരവധി തടസങ്ങളെ അതിജീവിച്ചാണിവര്‍ പാടം പൊന്നാക്കിയത്. കൃഷിഭവനും പുന്നയൂര്‍ക്കുളം പഞ്ചായത്തും സഹകരണവും പിന്തുണയും നല്‍കിയത് ഇവര്‍ക്ക് ഗുണകരമായി. മേഖലയില്‍ കെ.എസ്.ഇ.ബി ലൈന്‍ വലിക്കാന്‍ പഞ്ചായത്താണ് സഹായിച്ചത്. ഇത് ജലസേചനത്തിന് പ്രയോജനമായി. ജ്യോതിയിനത്തില്‍ പെട്ട വിത്താണ് കൃഷിക്കിറക്കിയത്.
കൊയ്ത്തുത്സവം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമര്‍ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.ഡി ധനീപ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ടി.എ ഐഷ മുഖ്യാതിഥിയായി. കൃഷി ഓഫീസര്‍ കെ.സിന്ധു, ബ്ലോക്ക് പഞ്ചായത്തംഗം ജസീറ നസീര്‍, പഞ്ചായത്തംഗം ജാസ്മിന്‍ ഷഹീര്‍, കോണ്‍ഗ്രസ് നേതാവ് കെ കുഞ്ഞി മൊയ്തു, വി.കെ യൂസഫ്, ഗഫൂര്‍ അറക്കല്‍, വെല്‍ഫെയര്‍പാര്‍ട്ടി ജില്ലാ നേതാക്കളായ എം.കെ അസ്ലം, കെ.കെ ഷാജഹാന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."