HOME
DETAILS

കൊവിഡ് വാക്‌സിന്‍  ഈമാസം തന്നെയെന്ന് റഷ്യ

  
backup
August 03 2020 | 03:08 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%88%e0%b4%ae%e0%b4%be%e0%b4%b8%e0%b4%82
 
 
 
 
ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും 
മോസ്‌കോ: ലോകരാജ്യങ്ങള്‍ മഹാമാരിക്കുള്ള വാക്‌സിന്‍ പുറത്തിറക്കാന്‍ മല്‍സരിക്കുന്നതിനിടെ രാജ്യത്തെ ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും ഈമാസം തന്നെ കൊവിഡ് വാക്‌സിന്‍ കുത്തിവയ്ക്കാനൊരുങ്ങി റഷ്യ. ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടാഴ്ചയ്ക്കകം രാജ്യത്തെ കൊവിഡ് വാക്‌സിന് അംഗീകാരം നല്‍കുമെന്ന് ഈയിടെ റഷ്യ പ്രഖ്യാപിച്ചിരുന്നു. 
മോസ്‌കോ കേന്ദ്രമായ ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തീകരിച്ചതായും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കടലാസുപണികളിലാണെന്നും മന്ത്രി വ്യക്തമാക്കി. ഒക്ടോബറില്‍ രാജ്യമാകെ വാക്‌സിനേഷന്‍ നടത്താനുള്ള തയാറെടുപ്പിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
1957ല്‍ ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹമായ സ്പുട്‌നിക്-1 സോവിയറ്റ് യൂനിയന്‍ വിക്ഷേപിച്ചതുപോലെ അമേരിക്കയെ ഞെട്ടിച്ച് റഷ്യ ആദ്യ വാക്‌സിന്‍ പുറത്തിറക്കാന്‍ പോവുകയാണെന്ന് വാക്‌സിന്‍ ഗവേഷണത്തിന് പണം മുടക്കുന്ന സോവറിന്‍ വെല്‍ത്ത് ഫണ്ട് മേധാവി കിറില്‍ ദിമിത്രിയേവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഓഗസ്റ്റ് 10ഓടെ ഗമാലേയ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ചയ്ക്കകം പൊതു ഉപയോഗത്തിനായി അനുമതിനല്‍കുമെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓഗസ്റ്റ് 12നകം ഗമാലേയ വാക്‌സിന് ഉപാധികളോടെയുള്ള രജിസ്‌ട്രേഷന്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. 
വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണത്തില്‍ സൈനികരും പങ്കാളികളായതായി റഷ്യന്‍ പ്രതിരോധമന്ത്രി പറഞ്ഞു. പദ്ധതിയുടെ ഡയരക്ടറായ അലക്‌സാണ്ടര്‍ ഗിന്‍സ്ബര്‍ഗ് സ്വയം വാക്‌സിന്‍ കുത്തിവച്ചതായി റിപ്പോര്‍ട്ടുണ്ട്. 
രണ്ട് വാക്‌സിനുകള്‍ റഷ്യയില്‍ തയാറായതായും സെപ്റ്റംബര്‍- ഒക്ടോബര്‍ മാസത്തോടെ ഉല്‍പാദനം തുടങ്ങാനാണ് പദ്ധതിയെന്നും പ്രസിഡന്റ് പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഉപപ്രധാനമന്ത്രി ടാടിയാന ഗോലികോവ പറഞ്ഞു. ഗാമലേയയുടേതിനു പുറമെയുള്ള വാക്‌സിന്‍ സൈബീരിയന്‍ നഗരമായ വെക്ടറിലെ ലബോറട്ടറിയില്‍ വികസിപ്പിച്ചതാണ്. ഇത് ഒക്ടോബറിലാണ് ഉല്‍പാദനം തുടങ്ങുക. ബ്രിട്ടിഷ്-യു.എസ് കമ്പനികള്‍ ഈവര്‍ഷം അവസാനത്തോടെ കൊവിഡ് വാക്‌സിന്‍ വിപണിയിലെത്തിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  6 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  7 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  11 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago