HOME
DETAILS
MAL
ഗാന്ധിജിയെ ആദരിക്കാന്‍ ബ്രിട്ടന്‍ നാണയമിറക്കുന്നു
backup
August 03 2020 | 03:08 AM
ലണ്ടന്‍: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അനുസ്മരിച്ച് നാണയം പുറത്തിറക്കാനൊരുങ്ങി ബ്രിട്ടന്‍. വെള്ളക്കാരല്ലാത്ത ആളുകളുടെ നേട്ടങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഗാന്ധിയുടെ ചിത്രമുള്ള നാണയം തയാറാക്കുന്നതെന്ന് ബ്രിട്ടിഷ് ധനകാര്യമന്ത്രി റിഷി സുനക് പറഞ്ഞു. 'ഗാന്ധിയെ അനുസ്മരിക്കുന്നതിനായി ആര്‍.എം.എ.സി ഒരു നാണയം പരിഗണിക്കുകയാണ്'- ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍ നാരായണമൂര്‍ത്തിയുടെ മകളുടെ ഭര്‍ത്താവ് കൂടിയായ മന്ത്രി പറഞ്ഞു.
കറുത്ത വര്‍ഗക്കാര്‍, ഏഷ്യയില്‍ നിന്നുള്ളവര്‍ തുടങ്ങി മറ്റു വംശ-ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവരുടെ സംഭാവനകളെയും അംഗീകരിക്കാന്‍ വി ടൂ ബില്‍റ്റ് ബ്രിട്ടന്‍ കാംപയിന്റെ ഭാഗമായി നാണയം പുറത്തിറക്കാന്‍ റിഷി സുനക് റോയല്‍ മിന്റ് ഉപദേശകസമിതി(ആര്‍.എം.എ.സി)യോട് ആവശ്യപ്പെട്ടു. ബ്രിട്ടനില്‍ നാണയങ്ങള്‍ക്കായി പ്രമേയങ്ങള്‍ നല്‍കുന്നതും അവ രൂപകല്‍പന ചെയ്യുന്നതും ആര്‍.എം.എ.സിയാണ്.
വിദഗ്ധരടങ്ങുന്ന ഒരു സ്വതന്ത്ര സമിതിയാണിത്. 2019 ഒക്ടോബറില്‍ മുന്‍ മന്ത്രി സാജിദ് വാജിദാണ് ബ്രിട്ടന്‍ ഗാന്ധിയുടെ ചിത്രമുള്ള നാണയമിറക്കുന്ന കാര്യം ആദ്യമായി പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."