'ബി.ജെ.പിക്കും സി.പി.എമ്മിനും പറയാനുള്ളത് ഒരേ വിഷയം'
ചാവക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പിക്കും സി.പി.എമ്മിനും കേരളത്തില്‍ പറയാനുള്ളത് ഒരേ വിഷയമെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം ഹസന്‍.
തൃശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ചാവക്കാട് മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവത്രയില്‍ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തില്‍ കര്‍ഷകറാലി സംഘടിപ്പിച്ച സി.പി.എമ്മും ഇടത്പക്ഷവും മിസോറാം ഗവര്‍ണര്‍ പദവി രാജിവച്ച് ലോക്‌സഭയിലേക്ക് മത്സരിക്കുന്ന കുമ്മനം രാജശേഖരനെതിരേയോ ബി.ജെ.പിക്ക് എതിരേയോ ഒരക്ഷരം പോലും ഉരിയാടത്താതെന്തേയെന്ന് ഹസന്‍ ചോദിച്ചു.
യു.ഡി.എഫ് നഗരസഭാ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഹനീഫ് ചാവക്കാട് അധ്യക്ഷനായി.
മുന്‍ ഡി.സി.സി പ്രസിഡന്റ് ഒ. അബ്ദുറഹിമാന്‍ കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി പി. യതീന്ദ്രദാസ്, തെരഞ്ഞെടുപ്പ് കമ്മിറ്റി മണ്ഡലം കണ്‍വീനര്‍ ജലീല്‍ വലിയകത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എ ഗോപപ്രതാപന്‍, യു.ഡി.എഫ് കണ്‍വീനര്‍ കെ.നവാസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."