കൂരിക്കുഴി ആശുപത്രി റോഡിന് താല്‍കാലികാശ്വാസം
കയ്പമംഗലം: ഗതാഗതം വഴിമുട്ടിയ കൂരിക്കുഴി ആശുപത്രി റോഡിന് താല്‍ക്കാലിക ക്ഷാപമോക്ഷം. കുണ്ടും കുഴിയുമായി യാത്ര ചെയ്യാന്‍ കഴിയാന്‍ സാധിക്കാത്ത വിധം ദുര്‍ഘടമായി കിടന്നിരുന്ന റോഡിലെ കുഴികളടച്ചാണ് അധികൃതര്‍ താല്‍ക്കാലിക പരിഹാരം കണ്ടത്. ഗതാഗതം വഴിമുട്ടി കൂരിക്കുഴി ആശുപത്രി റോഡ് എന്ന തലക്കെട്ടില്‍ 'സുപ്രഭാതം' കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. നവമാധ്യമങ്ങളിലും വാര്‍ത്ത വന്‍ പ്രാധാന്യത്തോടെ പ്രചരിച്ചിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍ പെട്ട അധികൃതര്‍ ഉടന്‍ താല്‍ക്കാലിക പരിഹാരമുണ്ടാക്കി റോഡ് സഞ്ചാരയോഗ്യമാക്കുകയായിരുന്നു.
കൂരിക്കുഴിയില്‍ സ്ഥിതി ചെയ്യുന്ന കയ്പമംഗലം പ്രാഥമികാരോഗ്യ കേന്ദത്തിലേക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങളാണ് യാത്ര ചെയ്യുന്നത്. റോഡിന്റെ തകര്‍ച്ച മൂലം വയോധികരടക്കമുള്ള രോഗികള്‍ വളരെ പ്രയാസം സഹിച്ചാണ് ആശുപത്രിയില്‍ എത്തിച്ചേര്‍ന്നിരുന്നത്.
സഞ്ചാര യോഗ്യമല്ലാത്ത രീതിയില്‍ റോഡ് തകര്‍ന്നടിഞ്ഞിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് ജനരോഷം ശക്തമായിരുന്നു.
കുണ്ടും കുഴിയുമായി കിടന്നിരുന്ന റോഡില്‍ മെറ്റല്‍ വിരിച്ച് അതിനു മുകളില്‍ പാറപ്പൊടി വിരിച്ചാണ് ജനങ്ങളുടെ യാത്രാക്ലേശത്തിന് അധികൃതര്‍ പരിഹാരം കണ്ടത്. അധികൃതരുടെ നടപടി താല്‍ക്കാലിക ആശ്വാസം നല്‍കുന്നതാണെങ്കിലും പഴയ അവസ്ഥയിലേക്ക് നീങ്ങുന്നതിന് മുന്‍പ് ടാറിംഗ് നടത്തി കൂരിക്കുഴി ആശുപത്രി റോഡിന്റെ ശോചനീയാവസ്ഥക്ക് പൂര്‍ണമായും പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."