കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; നാലു പേര് അറസ്റ്റില്‍
തൃശൂര്‍: കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ നാലുപേരെ മണ്ണുത്തി പൊലിസ് അറസ്റ്റു ചെയ്തു. പറവട്ടാനി പുളിങ്കുഴി സ്വദേശി സന്തോഷ്, സന്തോഷിന്റെ മരുമകന് ചണ്ഡീഗണ്ഡ് സ്വദേശി സുക്ജിത്ത് സിങ്, പഞ്ചാബ് ലുധിയാന സ്വദേശി ശിവകുമാര്‍ എന്നിവരാണ് പിടിയിലായത്. പറവട്ടാനിയില്‍ മാസ് കെയര്‍ ഇന്റര്‍നാഷനല്‍ എന്ന സ്ഥാപനം നടത്തിയാണ് ഏഴു മാസമായി ഇവര്‍ തട്ടിപ്പ് നടത്തിയിരിന്നത്. വിസ വാഗ്ദാനം ചെയ്ത് പരലരില് നിന്നുമായി 10000 രൂപ മുതല്‍ ആറു ലക്ഷം രൂപ വരെ ഇവര്‍ വാങ്ങിയിരുന്നു. മുപ്പതോളം പേരുടെ പരാതിയിലാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. സ്ഥാപനത്തില്‍ നിന്ന് 20 പാസ്പോര്‍ട്ടുകളും മറ്റു രേഖകളും പൊലിസ് പിടിച്ചെടുത്തു. മണ്ണുത്തി സി.ഐ എം ശശീന്ദ്രന്‍പിള്ള, എസ്.ഐ-പി.എം രതീഷ്, എ.എസ്.ഐ-രാധാകൃഷ്ണന്, വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."