HOME
DETAILS
MAL
രാജസ്ഥാന്‍: ആരോപണങ്ങള്‍ വീണ്ടും തള്ളി ഷെഖാവത്
backup
August 03 2020 | 03:08 AM
ജയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ താന്‍ കരുക്കള്‍ നീക്കിയെന്ന ആരോപണം വീണ്ടും നിഷേധിച്ച് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗജേന്ദ്ര ഷെഖാവത്. രാജസ്ഥാനില്‍ നടക്കുന്നത് കോണ്‍ഗ്രസിനുള്ളിലെ വിഴുപ്പലക്കലാണെന്നും ബി.ജെ.പിക്ക് അതില്‍ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഷെഖാവത് അടക്കമുള്ളവര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നതിനു തെളിവായി നേരത്തെ ഇദ്ദേഹത്തിന്റേതടക്കമുള്ള ശബ്ദരേഖകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.
രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ടിന്റെ മകനെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍പിച്ചതു കൊണ്ടാണ് ഗെലോട്ട് എല്ലാത്തിലും തനിക്കെതിരേ ആരോപണമുന്നയിക്കുന്നതെന്നും ഷെഖാവത് പറഞ്ഞു. രാജസ്ഥാനിലെ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് വസുന്ധരാ രാജെ സിന്ധ്യ എന്താണ് മൗനം പാലിക്കുന്നതെന്ന ചോദ്യത്തിന്, ചില സമയങ്ങളില്‍ മൗനവും വലിയ രാഷ്ട്രീയ നിലപാടാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അതേസമയം, കുതിരക്കച്ചവടം നടത്താന്‍ ശ്രമിച്ചെന്ന കേസില്‍ രാജസ്ഥാനിലെ പ്രത്യേക അന്വേഷണ സംഘം ഷെഖാവതിനെയടക്കം പ്രതിചേര്‍ത്തിട്ടുണ്ട്. വിഷയത്തില്‍ മധ്യസ്ഥത വഹിച്ചെന്നു കരുതപ്പെടുന്ന സഞ്ജയ് ജയിനിന്റെ ശബ്ദസാമ്പിള്‍ ശേഖരിക്കാന്‍ അനുമതി തേടി അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. നിയമസഭ വിളിക്കുന്നതിനെ എതിര്‍ത്തതോടെ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കു പിന്നില്‍ ബി.ജെ.പിയുടെ കരങ്ങളുണ്ടെന്ന ആരോപണം ശക്തിപ്പെടുകയും ചെയ്തിരുന്നു.
അതേസമയം, വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ചര്‍ച്ച ചെയ്യുന്നതിന് വിഡിയോ കോണ്‍ഫറന്‍സിങ് യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇന്നലെ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
രാജസ്ഥാനിലെ രാഷ്ട്രീയ കുതിരക്കച്ചവടം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നേരത്തെ രണ്ടുതവണ ഇദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."