ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം: ഉത്തരവാദികളായവരെ അറസ്റ്റുചെയ്യണമെന്ന്
കൊല്ലം: ബംഗാള്‍ സ്വദേശിയായ തൊഴിലാളി മണിക്‌റോയിയെ അഞ്ചലില്‍ പൈശാചികമായി കൂട്ടം ചേര്‍ന്ന് കൊലപ്പെടുത്തിയതിന് ഉത്തരവാദികളായ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യണമെന്ന് സി.ഐ.ടി.യു കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പും സെക്രട്ടറി എസ്. ജയമോഹനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഇതര സംസ്ഥാന തൊഴിലാളികളുടെ ഏറ്റവും സുരക്ഷിതത്വവും സംരക്ഷണവും ക്ഷേമനിധി ഉള്‍പ്പെടെയുള്ള ആനുകുല്യങ്ങളും നല്‍കുന്ന ഏക സംസ്ഥാനമാണ് കേരളം. ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവനു ഭീഷണി ആകുന്ന പ്രവൃത്തികള്‍ തദ്ദേശീയരാരും ചെയ്യാറില്ല. എന്നാല്‍ അഞ്ചലില്‍ നടന്ന അക്രമണം തികച്ചും ക്രൂരമാണ്. കോഴിയെ മോഷ്ടിച്ച് എന്നാരോപിച്ച് തല അടിച്ചുപൊട്ടിച്ചിട്ട് വേണ്ട ചികിത്സപോലും യഥാസമയം നല്‍കിയില്ല. ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതു തന്നെ ദിവസങ്ങള്‍ക്ക് ശേഷമാണ്.
ചോര വാര്‍ന്നൊഴുകിയ തൊഴിലാളിയെ പിന്നീടു മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ സി.ഐ.ടി.യു പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."