റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ പള്ളികളും ഭവനങ്ങളും ഒരുങ്ങുന്നു
ഒറ്റപ്പാലം: വിശുദ്ധ റമദാനെ വരവേല്‍ക്കാനായി പള്ളികളും ഭവനങ്ങളും ഒരുങ്ങി. ആത്മസമര്‍പ്പണത്തിന്റെ 30 ദിനരാത്രങ്ങള്‍ക്ക് ഇനി നാളുകള്‍മാത്രം. പള്ളികളില്‍ ഹൗളുകള്‍ വെള്ളം വറ്റിച്ചു വൃത്തിയാക്കിയും ചുമരുകള്‍ പെയിന്റടിച്ചും കാര്‍പ്പെറ്റുകള്‍ മാറ്റിയുള്ള പ്രവൃത്തികളും നടന്നു വരികയാണ്.
ഇതുപോലെ വീടുകളും ശുദ്ധിക്രിയ നടത്തിവരുന്നു. റമദാന്‍ മാസത്തിനു മുമ്പേ ശഅബാന്‍ മാസത്തിലുള്ള നനച്ചുകുളി ഏറെ പ്രസിദ്ധമാണ്. ശഅബാന്‍ രണ്ടാംപകുതിയ്ക്കു ശേഷമുള്ള ബറാഅത്ത് നോമ്പിനുമുമ്പ് തന്നെ മിക്ക വീടുകളും നനച്ചുകുളിക്ക് സന്നദ്ധമാകും. ഇത്തവണ മെയ് ആദ്യവാരം തന്നെ നോമ്പ് തുടങ്ങുന്നതിനാല്‍ കനത്ത ചൂടനുഭവപ്പെടുന്ന സമയവും കൂടിയാണ്. പള്ളികളില്‍ യുവാക്കളുടെയും ജീവനക്കാരുടെയും നേതൃത്വത്തിലാണ് ക്ലീനിംഗ് നടക്കുന്നത്. പള്ളികളിലെ വിരിപ്പുകളും മുസല്ലകളും സമീപത്തെ വീടുകളിലോ സ്വകാര്യ ഡ്രൈക്ലീനിംഗ് യൂണിറ്റുകളിലോ കൊടുത്ത് അലക്കി വൃത്തിയാക്കുന്ന സമ്പ്രദായമുണ്ട്. പള്ളികളില്‍ നോമ്പിനു ഒരാഴ്ച മുമ്പു തന്നെ കഞ്ഞി വെക്കാനുള്ള കഞ്ഞി പുരകളും സജ്ജമാകും.
കഞ്ഞി വെക്കാനുള്ള കഞ്ഞി കലവും, ഗ്ലാസ്സുകളും, പാത്രങ്ങളുമൊല്ലാം വൃത്തിയാക്കാന്‍ നോമ്പിനു മുമ്പുതന്നെ അതിനു ബന്ധപ്പെട്ടവര്‍ എത്തും. നഗരത്തിലെ പള്ളികളില്‍ നോമ്പുതുറക്കാനായി ജീരക കഞ്ഞി, തരികഞ്ഞി, മസാല കഞ്ഞി എന്നിവ നല്‍കുന്നുണ്ട്. ഇതിനു പുറമെ നോമ്പുകാലമാവുന്നതോടെ നോമ്പുതുറകളും ഇഫ്താര്‍ മീറ്റുകളും റിലീഫ് പ്രവര്‍ത്തനങ്ങളും സജ്ജീവമാകും .17-ാം രാവിനും 27-ാം രാവിനും പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ദു:ആ മജ്‌ലിസുകളും നടത്തിവരാറുമുണ്ട്. ആത്മസമര്‍പ്പണത്തിന്റെ ദിനങ്ങള്‍ സമ്മാനിക്കുന്ന റമദാന്‍ മാസം ആരംഭിക്കാന്‍ നാലുകള്‍ മാത്രം ശേഷിക്കേ പള്ളികളും ഭവനങ്ങളും മൊക്കെ ശുദ്ധികലശം നടത്തി മാസങ്ങളുടെ രാജാവിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസി സമൂഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."