ട്വിറ്റര്‍ യുദ്ധം അവസാനിപ്പിക്കണം, പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയയിലല്ല പാര്‍ട്ടിക്കകത്താണ് അവതരിപ്പിക്കേണ്ടത്- കര്‍ശന നിര്‍ദ്ദേശവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനകത്ത് മുതിര്‍ന്ന നേതാക്കളും യുവ നേതാക്കളും തമ്മില്‍ നടക്കുന്ന വാക്പ്പോര് ശക്തമാകുന്നതിനിടെ താക്കീതുമായി കേന്ദ്ര നേതൃത്വം. സോഷ്യല്‍ മീഡിയകളിലൂടെയുള്ള പഴിചാരല്‍ അവസാനിപ്പിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
സോഷ്യല്‍ മീഡിയകളിലൂടെയല്ല പ്രശ്നങ്ങള്‍ അവതരിപ്പിക്കേണ്ടതെന്നും പാര്‍ട്ടിക്കകത്താണെന്നും ഇരുവിഭാഗക്കാരോടും ഉന്നത നേതൃത്വം ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഘടനാ വേദികളിലൂടെ മാത്രം തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ട്വിറ്ററിലൂടെ പരസ്പരം തര്‍ക്കുന്ന നീക്കം നിര്‍ത്തണമെന്ന നേതാക്കളോട് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആവശ്യപ്പെട്ടിട്ടുണ്ട്.
'' ട്വിറ്ററിലൂടെ മറുപടി നല്‍കി കളിക്കുന്ന സുഹൃത്തുകളോട് അത് നിര്‍ത്തണമെന്ന് ഞാന്‍ ഉപദേശിക്കുകയാണ്. നമുക്ക് ആഭ്യന്തരമായി ഒരു ജനാധിപത്യം ഉണ്ട്. നിങ്ങളുടെ നിങ്ങളുടെ കാഴ്ചപ്പാട് അവതരിപ്പിക്കാന്‍ ഉചിതമായ ഇടമാണ് പാര്‍ട്ടി വേദികള്‍,'' രണ്‍ദീപ് സിംഗ് സുര്‍ജേവാല പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."