ബസ് സ്‌റ്റോപ്പില്‍ തണല്‍മരം പോലുമില്ല: വെയിലേറ്റ് തളര്‍ന്ന് യാത്രക്കാര്‍
അഗളി: കാവുണ്ടിക്കല്ലില്‍ ബസ് കാത്ത് വെയിലുകൊള്ളാതെ നില്‍ക്കാന്‍ ഒരു മരത്തണല്‍ പോലുമില്ല. നേരത്തെയുണ്ടായിരുന്ന താത്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രമാണെങ്കില്‍ പൊളിച്ചും കളഞ്ഞു. ഉച്ചനേരത്ത് പുറത്തിറങ്ങരുതെന്ന് പറഞ്ഞാല്‍ മരുന്ന് വാങ്ങാന്‍ വരാതിരിക്കാന്‍ പറ്റുമോ?. കാവുണ്ടിക്കല്ല് ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെത്തിയ യാത്രക്കാരിയുടെ വാക്കുകള്‍ക്ക് ചൂട് കൂടുകയാണ്.
മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡില്‍ അഗളി ഗ്രാമപഞ്ചായത്തിലെ കാവുണ്ടിക്കല്ല് വാര്‍ഡില്‍ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം പണിയുന്നതിന് വേണ്ടിയാണ് ജനങ്ങള്‍ നിര്‍മ്മിച്ച താത്കാലിത കേന്ദ്രം പൊളിച്ചുകളഞ്ഞത്. എന്നാല്‍ റോഡ് സൈഡില്‍ പഞ്ചായത്ത് പദ്ധതിപ്രകാരമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നതിന് പൊതുസ്ഥലം ഉണ്ടായിരുന്നില്ല. അടുത്തുള്ള സ്വകാര്യ വ്യക്തി സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറുമായില്ല.
അതോടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിര്‍മ്മാണവും പ്രതിസന്ധിയിലായി. ഒരു മാസത്തിലേറെയായി കാത്തിരിപ്പ് കേന്ദ്രമില്ലാതെ യാത്രക്കാര്‍ വലയുകയാണ്. വിവിധയിടങ്ങളില്‍ നിന്നായി വരുന്ന രോഗികളും അഗതികളെ പരിചരിക്കുന്നതിന് പട്ടികവര്‍ഗ വകുപ്പ് കാവുണ്ടിക്കല്ല് സ്ഥാപിച്ച കാരുണ്യാശ്രമത്തിലേയ്ക്കുള്ള യാത്രക്കാരും, കാവുണ്ടിക്കല്ല്, ദോണിഗുണ്ട് പ്രദേശവാസികളുമെല്ലാം ഇവിടെയാണ് ബസിനായി കാത്തുനില്‍ക്കുന്നത്. കൃത്യമായ ആസൂത്രണമില്ലാതെ താത്കാലിക കാത്തിരിപ്പ് കേന്ദ്രം പൊളിച്ചത് കടുത്ത ചൂടില്‍ യാത്രക്കാരെ പൊള്ളിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."