HOME
DETAILS
MAL
പുളിയനമ്പ്രത്ത് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു
backup
July 18 2016 | 19:07 PM
പെരിങ്ങത്തൂര്‍: പുളിയനമ്പ്രം ബാലന് പീടിക പോസ്റ്റ് പാറയ്ക്കടുത്ത് നിര്‍മാണത്തിലിരിക്കുന്ന വീട് തകര്‍ന്നുവീണു. തൊഴിലാളികള്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. വള്ളില്‍ പുത്തന്‍ പുരയില്‍ കാര്യാട്ട് അഷ്റഫിന്റെ വീടാണ് തകര്‍ന്നത്. കോണ്‍ക്രീറ്റ് പ്രവൃത്തി നടന്നു കൊണ്ടിരിക്കെ ഇന്നലെ വൈകുന്നേരമാണ് അപകടം. ഇരുപതോളം തൊഴിലാളികള്‍ സംഭവസമയത്തുണ്ടായിരുന്നു. ഒരു ഭാഗത്ത് നിന്നും വീട് തകരുന്നത് ശ്രദ്ധയില്‍പ്പെട്ട തൊഴിലാളികള്‍ പെട്ടന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. 15 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അശാസ്ത്രീയമായ പ്രവൃത്തിയാണ് അപകട കാരണമെന്ന് പറയപ്പെടുന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി റംല ടീച്ചറും നഗരസഭാംഗങ്ങളും സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."