അധ്യാപികയുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ നടപടി സര്‍ക്കാര്‍ ശരിവച്ചു
കല്‍പ്പറ്റ: ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം ഗണിതശാസ്ത്ര അധ്യാപിക സിസ്റ്റര്‍ ലൂസിയുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത് ശരിവെച്ച സര്‍ക്കാര്‍ നടപടി കെ.എസ്.ടി.എ ജില്ലാ കമ്മറ്റി സ്വാഗതം ചെയ്തു.
അധ്യാപികക്കെതിരായ പകപോക്കല്‍ നടപടികളില്‍ നിന്ന് സ്‌കൂള്‍ മാനേജര്‍ പിന്മാറണമെന്നും സസ്‌പെന്‍ഷന്‍ കാലത്തെ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നും യോഗം ആവശ്യപെട്ടു. പി.സി വത്സല അധ്യക്ഷയായി. എന്‍.എ വിജയകുമാര്‍, വി.എ ദേവകി, പി.ജെ ബിനേഷ്, സി.ഡി സാംബവന്‍ സംസാരിച്ചു.
2016 നവംബര്‍ ഒന്നിന് വേല വിലക്ക് കല്‍പ്പിച്ച സ്‌കൂള്‍ മാനേജരുടെ നടപടി റദ്ദാക്കിയ വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ ഉത്തരവ് പൊതു വിദ്യാഭ്യാസ വകുപ്പ് ശരിവച്ചു.
സസ്‌പെന്‍ഷന്‍ റദ്ദാക്കിയതിനെതിരെ സ്‌കൂള്‍ മാനേജര്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് ഇരുഭാഗത്തിന്റെയും വാദം കേട്ടതിന് ശേഷമാണ് പുതിയ ഉത്തരവ്. അധ്യാപികക്കെതിരെ മാനേജരും പ്രധാനാധ്യാപികയും ഉന്നയിക്കുന്ന ആരോപണങ്ങളില്‍ നിയമാനുസൃതം അന്വേഷണം നടത്തുന്നതിന് വേല വിലക്ക് കല്‍പ്പിക്കേണ്ട കാര്യമില്ലെന്ന് ഉത്തരവില്‍ പറയുന്നു.
ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ നടപടിക്കെതിരായ സ്‌കൂള്‍ മാനേജരുടെ അപ്പീല്‍ നേരത്തെ വയനാട് വിദ്യാഭ്യാസ ഉപഡയരക്ടരും പൊതു വിദ്യാഭ്യാസ ഡയറക്ടരും തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."