കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വന്‍ മദ്യക്കടത്ത്
ബദിയഡുക്ക: കര്‍ണാടകയില്‍ നിന്ന് കേരള അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് വന്‍ മദ്യക്കടത്ത് സജീവം. അതിര്‍ത്തി പ്രദേശങ്ങളായ അഡ്യനടുക്ക, ഗാളിമുഖം, സുള്ള്യപദവ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ബസുകളിലും മറ്റു വാഹനങ്ങളിലുമാണ് വില കുറഞ്ഞതും ഗുണ നിലവാരമില്ലാത്തതുമായ മദ്യവും മറ്റു ലഹരി ഉല്‍പ്പന്നങ്ങളും കടത്തുന്നത്. മദ്യക്കടത്ത് സജീവമാവുമ്പോഴും ബദിയഡുക്ക എക്സൈസ് റേഞ്ച് അധികൃതര്‍ക്ക് അനക്കമില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
ബിവറേജ് ഔട്ട്ലെറ്റില് നിന്ന് വാങ്ങുന്ന മദ്യത്തില്‍ കര്‍ണാടകയില്‍ നിന്ന് കൊണ്ടു വരുന്ന മദ്യം കലര്‍ത്തി വില്‍പ്പന നടത്തുന്ന സംഘം എക്സൈസ് അധികൃതരെ വെല്ല് വിളിച്ച് കച്ചവടം തകൃതിയില്‍ നടത്തുമ്പോള്‍ പരിശോധന നടത്താന്‍ പോലും എക്സൈസ് അധികൃതര്‍ തയാറാവുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ ആറു മാസത്തിനിടയില്‍ ബദിയഡുക്ക റേഞ്ചില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയതിട്ടില്ല. ബദിയഡുക്ക എക്സൈസ് റേഞ്ചിന്റെ പരിധിയില്‍ വരുന്ന അഡൂര്‍ ചാമകൊച്ചി, മുള്ളേരിയ, ഗ്വാളിമുഖം, അത്തനടി, ഇരിയണ്ണി, ബെള്ളിഗെ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാജവാറ്റും സ്പിരിറ്റ് കലര്‍ത്തി നിറം വരുന്നതിനുള്ള മിശ്രണം കലര്‍ത്തി വില്‍പ്പന നടത്തുന്ന സംഘം സജീവമാവുമ്പോള്‍ കിളിംഗാര്‍ , ഗോളിയടുക്ക, നീര്ച്ചാല്, മാന്യ, മണിയംപാറ, ചെന്നഗുളി തുടങ്ങിയ സ്ഥലങ്ങളില്‍ ബിവറേജ് ഔട്ട് ലെറ്റില്‍ കൊണ്ടുവരുന്ന മദ്യം ഇരട്ടി വിലക്ക് വില്‍പ്പന നടത്തുന്ന സംഘവും വിലസുകയാണ്. ചില കോളനികള്‍ കേന്ദ്രീകരിച്ചിട്ടുള്ള വീടുകളില്‍ മദ്യപന്മാര്ക്ക് ഇഷ്ട ഭക്ഷണവും നല്കി മിനി ബാറിനെ വെല്ലുന്ന രീതിയില്‍ കച്ചവടം പൊടി പൊടിക്കുമ്പോള്‍ പരിശോധനക്ക് എക്സൈസ് അധികൃതര്‍ തയാറാവത്തത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."