അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടുമെന്ന് സൂചന
ചേര്‍ത്തല : ബിന്ദു പത്മനാഭന് തിരോധാന കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനെന്ന് സൂചന.ബിന്ദുവിന്റെ സ്വത്ത് തട്ടിയെടുത്തതായ പരാതികളുമുള്പ്പെടെയുള്ള കേസുകളുടെ വിശദമായ അന്വേഷണത്തിനാണ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുവാന്‍ നീക്കം നടക്കുന്നത്.
നിലവില്‍ ബിന്ദുവിന്റെ തിരോധാനം നര്‍ക്കോട്ടിക്ക് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലും വ്യാജ മുക്ത്യാര്‍ തുടങ്ങിയ നാല് കേസുകള്‍ ചേര്‍ത്തല ഡി.വൈ.എസ്.പിയുമാണ് അന്വേഷിക്കുന്നത്. എന്നാല്‍ അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അതുമായി ബന്ധപ്പെട്ട് മറ്റ് കേസുകള്‍ കൂടി വരുന്നതോടെയാണ് പൂര്‍ണമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുവാന്‍ ആലോചിക്കുന്നത്.
വ്യാജ ഡ്രൈവിങ് ലൈസന്‍സ്, വ്യാജ എസ്എസ്എല്‍സി ബുക്ക്, അനധികൃത പണമിടപാട്, ഓട്ടോ ഡ്രൈവര്‍ മനോജിന്റെ ആത്മഹത്യയുടെ സാഹചര്യം എന്നിങ്ങനെയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. എന്നാല്‍ ബിന്ദുവിന്റെ പേരിലേക്ക് സ്വത്തുക്കള്‍ എഴുതി വച്ചതായി പറയുന്ന വില്പത്രം വ്യാജമാണെന്ന പുതിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടേയുള്ളു. എന്നാല്‍ ചില പ്രമാണങ്ങള്‍ സംബന്ധിച്ച് സംശയം ഇല്ലാതില്ല.
വില്‍പത്രത്തിലും പ്രമാണത്തിലും ഒപ്പിട്ട രണ്ട് സാക്ഷികള്‍ തങ്ങള്‍ക്ക് ഇതിനെ കുറിച്ച് അറിവില്ലെന്ന് മൊഴി നല്‍കിയിട്ടുണ്ട്. ബിന്ദു പത്മനാഭന്റെ കുടുംബവീട് സ്ഥിതി ചെയ്യുന്ന സ്ഥലം വാങ്ങിയയാളുടെ മൊഴിയും രേഖപ്പെടുത്തി. ബിന്ദുവുമായി നേരിട്ടാണ് ഇടപാട് നടത്തിയതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
വസ്തു കൈവശമുള്ള മറ്റുള്ളവരെ ചൊവ്വാഴ്ച തന്നെചോദ്യം ചെയ്യാനാണ് പൊലിസിന്റെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."