സഊദിയിൽ ഇന്ന് 1,972 രോഗ മുക്തി, 32 മരണം,1,258 പുതിയ രോഗികൾ
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,972 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 32 രോഗികൾ മരണപ്പെടുകയും 1,258 പുതിയ രോഗികളെ സ്ഥിരീകരിക്കക്കുകയും ചെയ്‌തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
#عاجل #الصحة: تسجيل 1258 إصابة جديدة بفيروس #كورونا و1972 حالة تعافي pic.twitter.com/bU7CnlmBP5
— صـ حـ يـ فـ ة ا لـ يـ و مـ (@alyaum) August 3, 2020
ഇന്ന് എവിടെയും നൂറിലധികം വൈറസ് ബാധ കണ്ടെത്തിയിട്ടില്ല. ആറു നഗരികളിൽ മാത്രമാണ് അമ്പതിലധികം വൈറസ് ബാധയും കണ്ടെത്തിയത്. റിയാദ് 89, ഹുഫൂഫ് 75, ദമാം 65, മക്ക 54, മദീന 51, ജിദ്ദ 50 എന്നിങ്ങനെയാണ് കണക്കുകൾ. 35,091 രോഗികളാണ് രാജ്യത്ത് രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 2,017 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 2,949 ആയും വൈറസ് ബാധിതർ 280,093 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1,972 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 242,053 ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."