HOME
DETAILS
MAL
മദ്യശാല മാറ്റിസ്ഥാപിക്കണമെന്ന്
backup
April 28 2017 | 21:04 PM
പനമരം: ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജ് ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക ഗ്രാമസഭ ചേര്‍ന്നു.
ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍പ്പെട്ട ഓടക്കൊല്ലി ഹോപ്കോയ്ക്ക് സമീപം പ്രവര്‍ത്തിക്കുകയും ഹൈക്കോടതി വിധിയെ തുടര്‍ന്ന് അടച്ചു പൂട്ടുകയും ചെയ്ത വിദേശമദ്യ വില്‍പ്പനശാല ഇവിടെ വീണ്ടും പുനഃസ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള വോട്ടര്‍മാരുടെ അഭ്യര്‍ഥനമാനിച്ചാണ് ഗ്രാമസഭ ചേര്‍ന്നത്. വാര്‍ഡ് അംഗം ജൂല്‍ന ഉസ്മാന്, പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ്, പഞ്ചായത്തംഗങ്ങളായ മെഹറുന്നിസ റസാക്ക്, ലിസി പത്രോസ്, സാബു നീര്‍വാരം, ഗിരിഷ് കുമാര്‍ , സുലൈഖ സൈത്, പഞ്ചായത്ത് ജീവനക്കാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."