HOME
DETAILS
MAL
ഷോക്കേല്‍ക്കാതെ സൂക്ഷിക്കാം....
backup
April 28 2017 | 21:04 PM
കല്‍പ്പറ്റ: വൈദ്യുതി ഷോക്കേറ്റുള്ള അപടകടങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണവുമായി ജില്ലയില്‍ മെയ് ഒന്നു മുതല്‍ ഒരാഴ്ചക്കാലം വൈദ്യുതി സുരക്ഷാവാരമായി ആചരിക്കും. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, കെ.സ്.ഇ.ബി എനര്‍ജി മാനേജ്മെന്റ് സെന്റര്‍, അനര്‍ട്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി.
സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാന ഗവ. അംഗീകരിച്ച വയര്‍മാന്‍ പെര്‍മിറ്റ് ഉള്ളവരല്ലാതെ ആരും വയറിങ്ങ് ജോലികള്‍ ഏറ്റെടുക്കരുതെന്നും ഇലക്ട്രിക്കല്‍ കോണ്ട്രാക്ടര് ലൈസന്‍സ് ഇല്ലാത്തവര്‍ ലൈസന്‍സ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അനധികൃതമായി വയറിങ് ജോലികള്‍ ചെയ്യുന്നതിനെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."