അധികാരം ഉപയോഗിച്ച് അഴിമതിക്കാരെ സംരക്ഷിക്കുന്നത് അപലപനീയം: യൂത്ത് കോണ്‍ഗ്രസ്
കല്‍പ്പറ്റ: അധികാരം ഉപയോഗിച്ച് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് ഉദ്യോഗസ്ഥര്‍ ഉപേക്ഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
സ്വകാര്യ സ്‌കൂളിന് വേണ്ടി വ്യാജ റിപ്പോര്‍ട്ട് തയാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടും ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ ഡി.ഡി.ഇ ഓഫിസ് ഉപരോധം നടത്തിയത്. തെറ്റ് മനസിലാക്കി നടപടി സ്വീകരിക്കുന്നതിന് പകരം വാര്‍ത്ത പുറത്തറിഞ്ഞ ജാള്യത മറക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് കൊടുത്ത ഓഫിസറുടെ നടപടി അഴിമതിക്ക് കൂട്ട് നില്‍ക്കുന്നതാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ സമരങ്ങള്‍ നേരിടാന്‍ ഉദ്യോഗസ്ഥര്‍ തയാറാകേണ്ടിവരുമെന്നും യോഗം മുന്നറിയിപ്പ് നലകി.
പ്രസിഡന്റ് പി.പി റനീഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് മുഹമ്മദ് അജ്മല്‍, ശശി പന്നിക്കുഴി, അനീഷ് ദേവസ്യ, സാലി റാട്ടക്കൊല്ലി, ആന്റണി, ബിജു റിപ്പണ്‍, അജയ് ജോസ്, യൂനിസ് മേപ്പാടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."