വയനാടിന്റെ ഗോകുല്‍ കൃഷ്ണക്കായി മുന്‍നിര ക്ലബുകള്‍ കാത്തിരിക്കുന്നു
കല്‍പ്പറ്റ: വയനാടന്‍ കാല്‍പന്തു പെരുമ പുറംലോകത്തെത്തിച്ച് പതിനേഴുകാരന്‍ ഗോകുല്‍ കൃഷ്ണയെ മുന്‍നിര ഫുട്‌ബോള്‍ ക്ലബുകള്‍ കാത്തിരിക്കുകയാണ്.
നിലവില്‍ ബംഗളൂരു എഫ്.സി. ജൂനിയര്‍ ടീമിനായി കളിക്കുകയാണ് ഗോകുല്‍ കൃഷ്ണയെന്ന കുട്ടി ഫുട്‌ബോളര്‍. തൃശൂര്‍ റെഡ് സ്റ്റാര്‍ ഫുട്‌ബോള്‍ അക്കാദമിയിലൂടെ പുറംലോകമറിഞ്ഞ ഗോകുല്‍ നാലു തവണ കേരള ടീമില്‍ അംഗമായിരുന്നു. കേരളത്തിനു വേണ്ടി പഞ്ചാബില്‍ കളിക്കാന്‍ എത്തിയതോടെയാണ് ഗോകുലിന്റെ കരിയറിന് തിളക്കം വന്നുതുടങ്ങിയത്.
മൈതാനത്തെ ഗോകുലിന്റെ പ്രകടനം കണ്ട പുനെ എഫ്.സി ഗോകുലിനെ റാഞ്ചി. പൂനെ എഫ്.സിക്ക് ഒരു വര്‍ഷം കളിച്ചപ്പോഴാണ് മികച്ച ഓഫറുമായി ബംഗളൂരു എഫ്.സി എത്തുന്നത്. അടുത്തുതന്നെ കര്‍ണാടകയില്‍ ആരംഭിക്കുന്ന ബി.സി. റോയി ട്രോഫിക്കു വേണ്ടിയുള്ള ദേശീയതല മത്സരത്തില്‍ മിഡ്ഫീല്‍ഡറുടെ കുപ്പായമിടുന്നത് ഗോകുല്‍ കൃഷ്ണയാണ്.
ഗോകുലിന്റെ പ്ലസ്‌വണ്‍ പഠനവും പരിശീലനവുമെല്ലാം ബംഗളൂരുവിലാണ്. കല്‍പ്പറ്റ എസ്.കെ.എം.ജെയിലെ പഠന കാലത്ത് ആറാം ക്ലാസ് മുതലാണ് ഗോകുല്‍ പന്തു തട്ടിത്തുടങ്ങിയത്. കല്‍പ്പറ്റ സ്വദേശിയായ പരിശീലകന്‍ ബൈജുവാണ് ഗോകുല്‍ കൃഷ്ണയിലെ പ്രതിഭയെ കണ്ടെത്തിയത്.
ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിച്ചത് തൃശൂര്‍ റെഡ് സ്റ്റാര്‍ ഫുട്‌ബോള്‍ അക്കാദമിയില്‍ ചേര്‍ന്നാണ്.
ഇതിനിടയിലാണ് സംസ്ഥാന ടീമിനെ പ്രതിനിധീകരിച്ചത്. 10ാം ക്ലാസില്‍ പഠിക്കുമ്പോള്‍ കേരള ടീമിന് വേണ്ടി ഗോകുല്‍ പഞ്ചാബ് ഗ്രൗണ്ടില്‍ കാഴ്ച വച്ച പ്രകടനമാണ് പൂനെ എഫ്.സിയെ ആകര്‍ഷിച്ചത്.
കൊച്ചു ഗോകുലിന് കളിമിടുക്കിന് തുണയാകാന്‍ പ്രോത്സാഹനവുമായി കുടുംബവും ഒപ്പമുണ്ട്. മാനന്തവാടി ട്രാഫിക്ക് പൊലിസ് യൂനിറ്റില്‍ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസറായ പുത്തൂര്‍വയല്‍ സ്വദേശി സി മുരളീകൃഷ്ണന്‍-തുളസി ദമ്പതികളുടെ മകനാണ് ഗോകുല്‍. ഏക സഹോദരി മാളവിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."