മുന്‍പഞ്ചായത്ത് അംഗത്തിന്റെ ദുരൂഹമരണം: സമഗ്ര അന്വേഷണം നടത്തണമെന്ന്
കല്‍പ്പറ്റ: സഊദി അറേബ്യയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച വയനാട് സ്വദേശിനിയും 10 വര്‍ഷ കാലത്തോളം കണിയാമ്പറ്റ പഞ്ചായത്ത് മുന്അംഗവുമായിരുന്ന പള്ളിക്കുന്ന് ചുണ്ടക്കര മാവുങ്കല്‍ സിസിലി മൈക്കിളിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ബന്ധുക്കള്‍ക്ക് കാണുന്നതിന് അവസരമൊരുക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. മരണത്തിലെ ദുരൂഹത സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ കെ. മിനി, പി.കെ അനില്‍കുമാര്‍, എ. ദേവകി, അനില തോമസ്, മെമ്പര്‍മാരായ എ. പ്രഭാകരന് മാസ്റ്റര്‍, എ.എന്‍ പ്രഭാകരന്, ഓമന ടീച്ചര്‍, പി. ഇസ്മയില്‍, എന്‍.പി കുഞ്ഞുമോള്‍, അഡ്വ. ഒ.ആര് രഘു, ബിന്ദുമനോജ്, പി.എന്‍ വിമല, കെ.ബി നസീമ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."