കടുത്തുരുത്തിയും പരിസര പ്രദേശങ്ങളും പ്രളയക്കെടുതിയില്‍
കടുത്തുരുത്തി: ശക്തമായ മഴയില്‍ കടുത്തുരുത്തിയും പരിസര പ്രദേശങ്ങളും പ്രളയക്കെടുതിയില്‍. കല്ലറ പെരുംന്തുരുത്ത്, മുണ്ടാര്‍, എഴുമാംന്തുരുത്ത്, ആയാംകുടി, മാന്നാര്‍, ആപ്പുഴ, മുളക്കുളം,തുടങ്ങിയ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്.
മുളക്കുളത്ത് അജ്ഞാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടുത്തുരുത്തി വലിയ തോടിന് സമീപം ഒഴുക്കില്‍പെട്ട രണ്ട് പേരെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി.കടുത്തുരുത്തി - ആപ്പുഴ തീരദേശ റോഡ് വെള്ളം നിറഞ്ഞ് തോടും, റോഡും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. ആപ്പാംഞ്ചിറ ഫയര്‍സ് റ്റേഷന്‍നിലും മുന്‍വശത്തുള്ള കോട്ടയം - എറണാകുളം റോഡിലും വെള്ളം കയറി.റോഡിലൂടെ ചെറുവാഹനങ്ങള്‍ ഓടിയില്ല. കടുത്തുരുത്തി സഹകരണ ആശുപത്രിക്കുള്ളില്‍ വെള്ളം കയറി.
രോഗികളെ മുകളിലത്തെ നിലയിലേക്ക് മാറ്റി.
പാല റോഡില്‍ പാലകരക്ക് സമീപത്തും പി എല്‍ സി ഫാക്ടറിക്ക് മുന്‍വശത്തും വെള്ളം കയറി ഗതാഗതം നിലച്ചു. പിറവം റോഡില്‍ കൈലാസപുരം ക്ഷേത്രത്തിന്റെ മുന്‍വശത്ത് വള്ളം കയറിയതിനാല്‍ വാഹനങ്ങള്‍ ഓടിയില്ല.കുപ്പന്തറ ഒന്നാം വാര്‍ഡില്‍ പാലച്ചുവട്ടില്‍ റെയില്‍വേ ലൈനോട് ചേര്‍ന്നുള്ള പതിനഞ്ചോളം വീടുകള്‍ വെള്ളത്തിലായി.വേലംപറമ്പില്‍ കുഞ്ഞുമോന്‍, തടത്തില്‍ സുരേഷ്, കോഴാം കാല സണ്ണി, കറുപ്പം പറമ്പില്‍ ശശി, വേലംപറമ്പില്‍ തോമസ്, കക്കാട്ടില്‍ ജോയി, തുടങ്ങി വരുടെ വീടുകളാണ് വെള്ളത്തിലായത്. എരുവേലിപാലത്തിന് സമീപം 100 ഓളം വീടുകളും വെള്ളത്തിലായി.വെള്ളം കയറിവിവിധ പഞ്ചായത്തുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
കല്ലറയില്‍ പെരുംന്തുരുത്ത് ഹരിജന്‍ വെല്‍ഫെയര്‍ സെന്ററില്‍ അഞ്ചോളം കുടുബങ്ങളും, മാഞ്ഞൂര്‍ പഞ്ചായത്തില്‍ കുറുപ്പംന്തറ കമ്മ്യൂണിറ്റി ഹാളില്‍ 50 ഓളം പേരും, കടുത്തുരുത്തി എഴുമാംന്തുരുത്ത് യു പി സ്‌കൂളില്‍ 67 പേരും, കടുത്തുരുത്തി ഗവണ്‍മെന്റ് സ്‌ക്കൂളിലും മുട്ടുച്ചിറ ബോയ്‌സ് സ്‌കൂളിലുമായി 76 ഓളം പേരും, മുളക്കുളത്ത് യു.പി സ്‌കൂളില്‍ അഞ്ചു കുടുംബത്തേയുമാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."