നീതി വീട്ടുപടിക്കല്‍ ലോക്അദാലത്ത് പര്യടനം ഇന്ന് ആരംഭിക്കും
കല്‍പ്പറ്റ: നീതി വീട്ടുപടിക്കല്‍ എന്ന സന്ദേശവുമായി സംസ്ഥാന ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ സഞ്ചരിക്കുന്ന ലോക്അദാലത്ത് ഇന്നു മുതല്‍ ജില്ലയില്‍ പര്യടനം തുടങ്ങും.
രാവിലെ 9.30ന് ജില്ലാ കോടതി പരിസരത്ത് ജില്ലാ ലീഗല്‍ അതോറിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജുമായ ഡോ.വി വിജയകുമാര്‍ ലോക് അദാലത്ത് ഉദ്ഘാടനം ചെയ്യും. മെയ് ആറു വരെ വൈത്തിരി താലൂക്ക് പരിധിയിലും മെയ് ഏഴു മുതല്‍ 12 വരെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധിയിലും മെയ് 13 മുതല്‍ 18 വരെ മാനന്തവടി താലൂക്ക് പരിധിയിലും പര്യടനം നടത്തും. നിയമബോധവല്‍ക്കരണ ക്യാംപും ഇതോടൊപ്പം നടത്തും.
സിവില്‍ തര്‍ക്കങ്ങള്‍, ഗാര്‍ഹിക പീഡനം, ബാങ്ക് വായ്പ സംബന്ധിച്ച പരാതികള്‍, കുടുംബപരമായ തര്‍ക്കങ്ങള്‍ തുടങ്ങിയ പരാതികളും നിയമ സഹായത്തിനുള്ള അപേക്ഷകളും ലോക് അദാലത്തില്‍ സ്വീകരിക്കും.
വൈത്തിരി താലൂക്കില്‍ സഞ്ചരിക്കു ലോക്അദാലത്ത് എത്തുന്ന തിയതി സ്ഥലം സമയം ക്രമത്തില്‍. 29ന് രാവിലെ 10.15 മുട്ടില്‍ തെറ്റുപാടി കോളനി, 11.45 കണിയാമ്പറ്റ കൊഴിഞ്ഞങ്ങാട് കോളനി, 1.30 കണിയാമ്പറ്റ കൊഴിഞ്ഞങ്ങാട് നാലുസെന്റ് കോളനി, വൈകിട്ട് മൂന്നിന് മുട്ടില്‍ ചെലഞ്ഞിച്ചാല്‍ കോളനി.
മെയ് രണ്ടിന് രാവിലെ 10.15 തരിയോട് മൂട്ടാല കോളനി, 11.45 തരിയോട് അതിരത്തില്‍ കോളനി, 1.30 പടിഞ്ഞാറത്തറ കൂവലത്തോട് കോളനി, മൂന്നിന് പടിഞ്ഞാരത്തര കോട്ടാലക്കുന്ന് കോളനി. മെയ് മൂന്നിന് രാവിലെ 10.15 വെങ്ങപ്പള്ളി മരമൂല കോളനി, 11.45 വെങ്ങപ്പള്ളി നായാടിപ്പൊയില്‍ കോളനി, 1.30 കോട്ടത്തറ മാടക്കുന്ന് കോളനി, വൈകിട്ട് മൂന്നിന് കോട്ടത്തറ കാലാറ കോളനി. മെയ് നാലിന് രാവിലെ 10.15 പൊഴുതന ഇടിയംവയല്‍ കോളനി, 11.45 പൊഴുതന അമ്മാറ കോളനി, 1.30 വൈത്തിരി പാലം ലക്ഷം വീട് കോളനി, വൈകിട്ട് മൂന്നിന് വൈത്തിരി കുഞ്ഞങ്ങോട് എസ്.ടി കോളനി.
മെയ് അഞ്ചിന് രാവിലെ മൂപ്പൈനാട് ആനാടിക്കാപ്പ് കോളനി, 11.30 മൂപ്പൈനാട് കല്ലായ്മല്‍ കോളനി, വൈകിട്ട് മൂന്നിന് മേപ്പാടി കോട്ടവയല്‍ കോളനി. മെയ് ആറിന് ന് രാവിലെ 10.15 ന് കല്‍പ്പറ്റ എടപ്പെട്ടി കോളനി, 11.30 കല്‍പ്പറ്റ കോളിമൂല കോളനി, ഉച്ചയ്ക്ക് രണ്ടിന് കല്‍പ്പറ്റ അമ്പിലേരി കോളനി എന്നിവടങ്ങളില്‍ പര്യടനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."