HOME
DETAILS
MAL
തൊഴിലാളികള്‍ മോദിയെ താഴെയിറക്കണം: ഉണ്ണികുളം
backup
April 16 2019 | 06:04 AM
കണ്ണൂര്‍: മതേതരത്വവും തൊഴില്‍ സുരക്ഷയും ഉറപ്പുവരുത്താന്‍ നരേന്ദ്ര മോദിയെ ഭരണത്തില്‍നിന്നു താഴെയിറക്കണമെന്ന് എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹ്മദ്കുട്ടി ഉണ്ണികുളം.
പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുവാനും മതേതരത്വം നിലനിര്‍ത്തുവാനും രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാവണമെന്നും അതിനായി തൊഴിലാളികളും ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്.ടി.യു രണ്ടുദിവസങ്ങളിലായി നടത്തിയ വാഹന പ്രചാരണ ജാഥയുടെ സമാപനം പഴയ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉണ്ണികുളം. ദേശീയ വൈസ് പ്രസിഡന്റ് എം.എ കരീം അധ്യക്ഷനായി. എ.പി ബദറുദീന്‍, വി.കെ.സി മജീദ്, ജെ. മുഹമ്മദ് സിനാന്, ആലിക്കുഞ്ഞി പന്നിയൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."