കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഇന്ത്യക്ക് മാത്യക: മന്ത്രി കെ.ടി ജലീല്‍
തൊടുപുഴ: കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഇന്ത്യക്ക് മാത്യകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍. വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് ഐ എസ് ഒ അംഗീകാര പ്രഖ്യാപനവും ഫ്രണ്ട് ഓഫീസ് ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കികയായിരുന്നു മന്ത്രി.
ഇന്ത്യയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഏറ്റവും മിച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണ്. ഇനിയുള്ള രണ്ടു വര്‍ഷങ്ങള്‍ കൂടി പിന്നിടുമ്പോള്‍ ഹൈടെക് ഓഫീസുകള്‍, ഓണ്‍ലൈന്‍ സംവിധാനം എന്നിവ ഉപയോഗിച്ച് ഇതിലും മികച്ച രീതിയില്‍ തദ്ദേശ സ്ഥാപനങ്ങളെ എത്തിക്കും. വരും വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും ഓരോ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെയും ഏറ്റവും സത്യസന്ധരായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ആദരിക്കും. വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തിനെ മികവില്‍ എത്തിച്ച ഭരണ സമിതി അംഗങ്ങളെ മന്ത്രി അഭിനന്ദിച്ചു. പന്നിമറ്റം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി പാരീഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരന്‍ അധ്യക്ഷയായിരുന്നു. നവീകരിച്ച ഫ്രണ്ട് ഓഫീസ്, ഐ എസ് ഒ പ്രഖ്യാപനം ലൈഫ് പദ്ധതി താക്കോല്‍ദാനം കുടുംബശ്രീ ജെന്‍ഡര്‍ ഡെസ്‌ക് എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. ഇ ഗവേണന്‍സ് പ്രഖ്യാജപപനം പഞ്ചായത്ത് ഡയറക്ടര്‍ എം പി അജിത്കുമാര്‍ നിര്‍വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ കെ അനുപ്കുമാര്‍, ടെസിമോള്‍ മാത്യു, ലൈഫ് മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ പ്രവീണ്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടി ജി അജേഷ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ജി മോഹനന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ സംസാരിച്ചു. പഞ്ചായത്തില്‍ കാര്യക്ഷമത പ്രകടിപ്പിച്ച ഉദ്യോഗസ്ഥര്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."