HOME
DETAILS

ഹജ്ജിന്റെ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഉംറ സീസൺ ആരംഭിക്കുന്നതിനുള്ള പദ്ധതികൾ മന്ത്രാലയം ആലോചിക്കുന്നു

  
backup
August 03 2020 | 23:08 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86

ജിദ്ദ: കൊവിഡ് പശ്ചാത്തലത്തിൽ നടന്ന പരിശുദ്ധ ഹജ്ജിന്റെ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഉംറ സീസൺ ആരംഭിക്കുന്നതിനുള്ള പദ്ധതികൾ സഊദി ഹജ്ജ് ഉംറ മന്ത്രാലയം ആലോചിക്കുന്നു.

ഈ വർഷത്തെ അസാധാരണ ഹജ്ജിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട് കൊണ്ട് അടുത്ത ഉംറ സീസണിനായുള്ള ഒരുക്കങ്ങളെക്കുറിച്ച് മന്ത്രാലയം പദ്ധതികൾ തയ്യാറാക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ: ഹുസൈൻ ശരീഫ് പറഞ്ഞു.ഒരാൾക്ക് പോലും കൊവിഡ് ബാധ സ്ഥിരീകരിക്കാതെ വളരെ വിജയകരമായിട്ടായിരുന്നു ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയായത്.ഹജ്ജ് തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ ഹാജിമാർ ഏഴ് ദിവസം വീടുകളിൽ തന്നെ ക്വാറൻ്റൈനിൽ കഴിയണമെന്നാണു നിർദ്ദേശമെന്നും മന്ത്രാലയം അക്കാര്യങ്ങൾ പിന്തുടരുമെന്നും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുമെന്നും ഡോ:ഹുസൈൻ ശരീഫ് അറിയിച്ചു. 

അതേ സമയം അനുമതി പത്രമില്ലാതെ പലരും ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കാനും പുണ്യ സ്ഥലങ്ങളില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചിരുന്നു. ഇത്തരത്തില്‍ പുണ്യസ്ഥലങ്ങളിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ചതിന് രണ്ടായിരത്തിലധികം പേർ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായി. ഇവർക്ക് തടവ്, പിഴ, വാഹനം കണ്ട് കെട്ടുക, നാട് കടത്തുക തുടങ്ങിയവയാണ് ശിക്ഷ. പിടിയിലായവരിൽ വിദേശികളുമുണ്ട്.

അനധികൃത തീർത്ഥാടകരെ പുണ്യ സ്ഥലങ്ങളിലേക്ക് കടത്താൻ ഉപയോഗിച്ച വാഹനങ്ങൾ കണ്ട് കെട്ടാനും തുടർ നടപടികൾ സ്വീകരിക്കുവാനും ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി വിധിച്ചു. ജൂലൈ 19 മുതലാണ് അനുമതി പത്രമില്ലാത്തവർക്ക് പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശന വിലക്ക് നിലവിൽ വന്നത്. ഇന്നത്തോടെ വിലക്ക് അവസാനിക്കും. നാളെ മുതൽ മക്കയിലേക്കോ, പുണ്യ സ്ഥലങ്ങളിലേക്കോ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടാകില്ല.

ഓരോ അനധികൃത തീർത്ഥാടകനും പതിനായിരം റിയാൽ വീതമാണ് പിഴ. വിദേശികളായ കുറ്റക്കാരെ പിഴയടച്ചശേഷം, തടവ് ശിക്ഷ പൂർത്തിയാക്കിയാൽ, തിരിച്ച് വരാനാവത്ത വിധം നാട് കടത്തുകയും ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരുമകനുമായി വഴക്കിട്ട് കുഴഞ്ഞുവീണ ഗൃഹനാഥന്‍ മരിച്ചു

Kerala
  •  3 months ago
No Image

വടക്കാഞ്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago
No Image

മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ..; വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതില്‍ സുരേഷ് ഗോപി

Kerala
  •  3 months ago
No Image

വന്ദേമെട്രോ ഇനി ' നമോ ഭാരത് റാപിഡ് റെയില്‍; ഉദ്ഘാടനത്തിന് മുന്‍പ് പേര് മാറ്റം

National
  •  3 months ago
No Image

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസിന് പുതിയ കോച്ചുകള്‍ വരുന്നു

Kerala
  •  3 months ago
No Image

തിരുവനന്തപുരത്ത് പൊലിസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

ബീഫ് പാകം ചെയ്തതിന് ഏഴ് വിദ്യാർഥികളെ ഗവ. കോളേജ് ഹോസ്റ്റലിൽനിന്നു പുറത്താക്കി; 14,000 രൂപ പിഴയും ചുമത്തി

National
  •  3 months ago
No Image

നിപ: മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു; രോഗലക്ഷണമുള്ള 10 പേരുടെ സാമ്പിള്‍ പരിശോധിക്കും

Kerala
  •  3 months ago
No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം;അജ്മലും ഡോ.ശ്രീക്കുട്ടിയും അറസ്റ്റില്‍, കാറില്‍ മൂന്നാമതൊരാളുകൂടി?

Kerala
  •  3 months ago
No Image

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്; മലയാള സിനിമയില്‍ ഒരു സംഘടന കൂടി 

Kerala
  •  3 months ago