കെ.എം.സി നമ്പറില്‍ കുഴങ്ങി കോര്‍പറേഷന്‍
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഓട്ടോപെര്‍മിറ്റ് നമ്പര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ആശയകുഴപ്പം നീങ്ങിയില്ല. നിലവില്‍ കോര്‍പറേഷന്‍ പരിധിയില്‍ പെര്‍മിറ്റ് നമ്പര്‍ നല്‍കുന്നത് ആര്‍.ടി.ഒ വിഭാഗമാണ്. എന്നാല്‍ പാര്‍ക്കിങ് ഏരിയകള്‍ നല്‍കുന്ന ചുമത കോര്‍പറേഷനുള്ളതിനാല്‍ നമ്പര്‍ നല്‍കാനുള്ള അവകാശം തങ്ങള്‍ക്കാണെന്നാണ് കോര്‍പറേഷന്റെ അവകാശവാദം.
നിലവില്‍ 3090 പെര്‍മിറ്റ് നമ്പറുകള്‍ നഗരത്തില്‍ ഇതുവരെ അനുവദിച്ചിട്ടുള്ളത്. എന്നാല്‍ നഗരസഭയില്‍ നിന്നും കോര്‍പറേഷനായി ഉയര്‍ത്തിയതോടെ കൂടുതല്‍ ഓട്ടോകള്‍ നഗരം കേന്ദ്രീകരിച്ച് ഓടാന്‍ തുടങ്ങി. മറ്റു ബ്ലോക്കുകളില്‍ നിന്നുള്ളതിനാല്‍ ഇവയെ തടയാന്‍ പറ്റാത്ത സ്ഥിതിയുമുണ്ട്. പെര്‍മിറ്റ് ലഭിക്കാതെ ഓടുന്ന ഓട്ടോകളും കുറവല്ല. എടക്കാട് ഉള്‍പ്പെടെയുള്ള വിദൂര സ്ഥലങ്ങളില്‍ നിന്നും ഓട്ടോകള്‍ നഗരത്തിലെത്താറുണ്ട്. ഇത്തരത്തിലുള്ള ഓട്ടോകളെ എങ്ങനെ തടയുമെന്നതാണ് പ്രധാന ആശയകുഴപ്പം. ഏറ്റവും ഒടുവില്‍ പെര്‍മിറ്റ് അനുവദിച്ചതില്‍ വ്യാപക ക്രമക്കേടു നടന്നിട്ടുണ്ടെന്നാണ് ആക്ഷേപം.
വാഹനം വാങ്ങിയ വിലാസത്തില്‍ പഞ്ചായത്തും റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റില്‍ കണ്ണൂര്‍ മുനിസിപ്പാലിറ്റിയുമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇവ പരിശോധിക്കുന്നതില്‍ വീഴ്ച സംഭവിച്ചതോടെ യഥാര്‍ഥ അവകാശികള്‍ക്ക് നമ്പര്‍ ലഭിക്കാത്ത സ്ഥിതിയുമുണ്ടായി. നിലവില്‍ 100 രൂപ മുനിസിപ്പാലിറ്റിയില്‍ ഫീസ് അടച്ചതിനു ശേഷമാണ് നൂറോളം പെര്‍മിറ്റ് നമ്പറുകള്‍ വിതരണം ചെയ്തത്. ഇതിനെതിരേ സ്വതന്ത്ര്യ ഓട്ടോ തൊഴിലാളികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവില്‍ ഇത്തരത്തില്‍ ഫീസ് വാങ്ങരുതെന്നും വാങ്ങിയ ഫീസ് തിരിച്ചു നല്‍കണമെന്നും ഉത്തരവുണ്ടായി. കൂടാതെ പെര്‍മിറ്റ് അനുവദിക്കാന്‍ കോര്‍പറേഷനു അവകാശമില്ലെന്നും ഉത്തരവില്‍ പറയുന്നു. പെര്‍മിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠിക്കാനുണ്ടെന്നാണ് കോര്‍പറേഷന്റെ മറുപടി. ഒരാഴ്ചയ്ക്കുള്ളില്‍ യോഗം വിളിച്ചു ചേര്‍ക്കാനാണ് കോര്‍പറേഷന്റെ തീരുമാനം. ഇതില്‍ ആര്‍.ടി.ഒ വിഭാഗത്തിന്റെ ഒരു പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തും. മുനിസിപ്പാലിറ്റി നല്‍കുന്ന നമ്പര്‍ ലക്ഷക്കണക്കിന് രൂപ ഈടാക്കി വില്‍പ്പന നടത്തിവരുന്നുമുണ്ട്. പയ്യന്നൂര്‍ നഗരസഭ പരിധിയിലെ പെര്‍മിറ്റ് നമ്പറാണ് ഇത്തരത്തില്‍ കൂടുതല്‍ വില നല്‍കി വില്‍പ്പന നടത്തുന്നത്. മറ്റ് മുനിസിപ്പാലിറ്റികളിലും ഇത്തരത്തില്‍ വില ഈടാക്കിയാണ് നമ്പര്‍ കൈമാറുന്നത്. എന്നാല്‍ നമ്പര്‍ കൈപ്പറ്റുന്നവരും മറിച്ചു വില്‍ക്കേണ്ടി വരുമെന്നതിനാല്‍ ഇത് പുറത്തു വരാറില്ല. ഇത്തരത്തില്‍ നമ്പര്‍ വില്‍ക്കുന്നതിന് ജില്ലയില്‍ ഉള്‍പ്പെടെ ലോബി പ്രവര്‍ത്തിക്കുന്നതായും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."