'ഗോത്രപ്പെരുമ 2018'ന് അടിമാലിയില്‍ വര്‍ണാഭമായ തുടക്കം
അടിമാലി: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ട്രൈബല്‍ ഫെസ്റ്റിന് അടിമാലിയില്‍ തുടക്കമായി.
ഗോത്രപെരുമ- 2018 എന്ന പേരില്‍ അടിമാലി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന രണ്ടു ദിവസത്തെ കലോത്സവം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ മുനിസ്വാമി ഉദ്ഘാടനം ചെയ്തു. ആദിവാസി വിഭാഗങ്ങളുടെ തനത് കലകളെ പരിചയപ്പെടുത്തി നടത്തുന്ന കലോത്സവങ്ങള്‍ ഗോത്രജനവിഭാഗങ്ങളെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ കൂടുതല്‍ മുന്നേറാന്‍ സാഹായിക്കും. പരമ്പരാഗത സാമൂഹ്യ സാംസ്‌കാരിക, തൊഴില്‍ സംവിധാനങ്ങള്‍ പരിപോഷിപ്പിക്കുക, ആദിവാസി സമൂഹത്തിന്റെ കലാരൂപങ്ങളെയും ഭക്ഷണ രീതികളെയും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഫെസ്റ്റ് നടക്കുന്നത്. കുമളി, വണ്ണപ്പുറം, മറയൂര്‍, കാന്തല്ലൂര്‍, ചിന്നക്കനാല്‍ മേഖലകളിലെ വിവിധ ഊരുകളില്‍ നിന്നെത്തിയ അവവരുടെ തനത് അനുഷ്ഠാന കലാരൂപങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചു.
വിവിധ ഊരുകളില്‍ നിന്നെത്തിയ ആറോളം ടീമുകളാണ് ആദിവാസി ജനതയുടെ തനത് കലാരൂപങ്ങള്‍ വേദിയിലെത്തിച്ചത്. കൂത്ത്, നാടന്‍പാട്ട് കോലുകളി തുടങ്ങിയവ വേദിയലെത്തിയപ്പോള്‍ അത് സാംസ്‌കാരിക മൂല്യങ്ങളുടെ ഗതകാല സ്മരണകള്‍ ഓര്‍മ്മപ്പെടുത്തി. കുടികളിലെ പരാമ്പരഗത ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തിയ സ്റ്റാളുകള്‍, ഔഷധ ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തിയ നാട്ടു വൈദ്യന്മാരുടെ സ്റ്റാളുകള്‍ എന്നിവ ഫെസ്റ്റ് വേദിയിലെത്തുന്ന പൊതുജനങ്ങള്‍ക്കായി സജ്ജീകരിച്ചിരുന്നു. കടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച് ഭക്ഷ്യ മേളയും ശോഭ വര്‍ധിപ്പിച്ചു. സമാപന സമ്മേളനം ഇന്ന് വൈകീട്ട് മൂന്നിന് വൈദ്യുതിമന്ത്രി എം എം മണി ഉദഘാടനം ചെയ്യും. ജനമൈത്രി എക്‌സൈസ് നടത്തുന്ന ലഹരിവിമുക്ത ശില്‍പശാല, ആദിവാസി വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക സെമിനാര്‍, മാജിക് ഷോ എന്നിവയും നടക്കും. ഗ്രാമപ്പഞ്ചായത്തംഗം വര്‍ഗീസ് പൈലി, കുടുംബശ്രീ എഡിഎംസി ബിനു ആര്‍ അടിമാലി ടിഡിഒ എ റഹിം, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സൂസണ്‍ ജോസ്, വൈസ് ചെയര്‍പേഴ്‌സണ്‍ ആനിയമ്മ ജേക്കബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."