മാനവികത മുസ്‌ലിം സമുദായം ജീവിച്ചു കാണിക്കണം: സാദിഖലി ശിഹാബ് തങ്ങള്‍
എടച്ചേരി: ഇസ്‌ലാം പഠിപ്പിക്കുന്ന മാനവികതയും സാഹോദര്യവും മുറുകെ പിടിച്ച് സ്വന്തം ജീവിതത്തെ ഇതര സമുദായക്കാര്‍ക്ക് കൂടി മാതൃകയാക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍. ഇരിങ്ങണ്ണൂരില്‍ കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ സ്മരണയ്ക്കായി സ്ഥാപിക്കുന്ന ഇസ്‌ലാമിക് സെന്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാചകര്‍ കാണിച്ചു തന്ന രീതിയാണതെന്നും വര്‍ത്തമാന കാലഘട്ടം ആവശ്യപ്പെടുന്നതും അത്തരം മാതൃകാപരമായ ജീവിതരീതിയാണെന്നും തങ്ങള്‍ പറഞ്ഞു. മനുഷ്യമനസ്സുകളെ പരസ്പരം അടുപ്പിക്കാനാവണം ഇത്തരം ഇസ്‌ലാമിക് സെന്ററുകളുടെ പ്രവര്‍ത്തനം.
എസ്.വൈ എസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ടി.പി.സി.തങ്ങള്‍ ശിലാസ്ഥാപനത്തോടനുബന്ധിച്ചുളള സമ്മേളനം ഉദ്ഘാടനം ചെയ്തു. മഠത്തില്‍ കുഞ്ഞമ്മത് ഹാജി അധ്യക്ഷനായി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടരി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട് മുഖ്യ പ്രഭാഷണം നടത്തി.
സയ്യിദ് ഉവൈസ് റഹ്മാനി, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷന്‍, സൂപ്പി നരിക്കാട്ടേരി, വാര്‍ഡ് മെമ്പര്‍ ഗംഗാധരന്‍ പാച്ചാക്കര, ആര്‍.ടി ഉസ്മാന്‍ മാസ്റ്റര്‍, ടി.മൊയ്തു ഹാജി. ടി. അബ്ദുല്‍ ജലീല്‍ .മൊയ്തു ഹാജി നെല്ലിയുളളതില്‍, എടക്കുടി കുഞ്ഞബ്ദുല്ല ഹാജി, ഇ.കെ അബൂബക്കര്‍ ഹാജി, കെ.പി കുഞ്ഞമ്മദ്, സി.പി.അബ്ദുല്‍ സലാം, അഷ്‌റഫ് പി.കെ, റസാഖ് സി.എച്ച് സംസാരിച്ചു.
ഹാഫിളുമാരായ മുസമ്മില്‍ ഇല്ലത്ത് അനസ് കോട്ടേക്കാരന്റെവിട എന്നീ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു.
തുടര്‍ന്ന് ശരീഫ് റഹ്മാനി നാട്ടുകലിന്റെ മതപ്രഭാഷണവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."