നൗഷാദ് അഹ്സനിയുടെ പരിപാടി കൈയേറാന്‍ കാന്തപുരം വിഭാഗത്തിന്റെ ശ്രമം
ഓമശ്ശേരി: നൗഷാദ് അഹ്സനിയുടെ ആദര്‍ശ മുന്നേറ്റ പരിപാടി കൈയേറാന്‍ കാന്തപുരം വിഭാഗത്തിന്റെ ശ്രമം. കഴിഞ്ഞ ദിവസം ഓമശ്ശേരിയില്‍ ഖാദിമുസുന്നയുടെ ആദര്‍ശ വിശദീകരണ പരിപാടിയാണ് കാന്തപുരം വിഭാഗം പ്രവര്‍ത്തകര്‍ കൈയേറാന്‍ ശ്രമിച്ചത്.പരിപാടിക്കിടയില്‍ തന്നെ വാക്ക് തര്‍ക്കമുണ്ടായെങ്കിലും പിന്നീട് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് പൊലിസ് വന്ന് പ്രവര്‍ത്തകരെ പിരിച്ച് വിടുകയായിരുന്നു.
ഓമശ്ശേരിയില്‍ കാന്തപുരം വിഭാഗത്തില്‍ നിന്ന് നിരവധി പ്രവര്‍ത്തകര്‍ ത്വരീഖത്തിലേക്ക് പോകുകയും ഇതിനെ പ്രതിരോധിക്കാന്‍ വേണ്ടി ദിവസങ്ങള്‍ക്ക് മുന്‍പ് കാന്തപുരം വിഭാഗം നേതാക്കള്‍ ഓമശ്ശേരിയില്‍ പ്രഭാഷണം നടത്തിയെങ്കിലും ഇതില്‍ തൃപ്തരാവാത്ത കുരുവട്ടൂര്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഓമശ്ശേരിയില്‍ കഴിഞ്ഞ ദിവസം പരിപാടി സംഘടിപ്പിച്ചത്.
കാന്തപുരം വിഭാഗം ഓമശ്ശേരിയില്‍ നടത്തിയ പ്രസംഗത്തിന് നൗഷാദ് അഹ്സനിയുടെ നേതൃതത്തില്‍ മറുപടി പറയുകയും ചെയ്തത് കാന്തപുരം വിഭാഗത്തെ പ്രകോപിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."