മുഖം മാറാന്‍ ബാലുശ്ശേരി ബസ് സ്റ്റാന്‍ഡ്
ബാലുശ്ശേരി: അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന ബാലുശ്ശേരി ബസ് സ്റ്റാന്‍ഡിന്റെ നവീകരണ പ്രവൃത്തിക്ക് തുടക്കമായി. നിലവിലുള്ള പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് പൂര്‍ണമായും പൊളിച്ചു മാറ്റിയാണ് നവീകരണം നടത്തുന്നത്. പുരുഷന് കടലുണ്ടി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച രണ്ടുകോടി രൂപ ചെലവിലാണ് നിര്‍മാണം.
നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ ബസ് സ്റ്റാന്‍ഡില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നതായി ബാലുശ്ശേരി സി.ഐ കെ. സുഷീര്‍ അറിയിച്ചു. ബാലുശ്ശേരി ടൗണിലെ ട്രാഫിക് സംവിധാനത്തില്‍ ഇന്നുമുതല്‍ മാറ്റമുണ്ടാകും. കൊയിലാണ്ടി ഭാഗത്തുനിന്ന് വരുന്ന ബസുകളല്ലാത്ത വാഹനങ്ങള്‍ പനായി വഴി നന്മണ്ടയിലേക്കും ബ്ലോക്ക് റോഡ് വഴി കോട്ടനട റോഡിലൂടെ അറപ്പീടികയിലേക്കും പ്രവേശിക്കേണ്ടതാണ്. താമരശ്ശേരി ഭാഗത്തുനിന്നുള്ള വാഹനങ്ങളില്‍ ബസ് ഒഴികെയുള്ളവ വട്ടോളി ബസാറില്‍നിന്ന് നന്മണ്ട വഴിയും തിരുവാഞ്ചേരി പൊയില്‍ വഴിയും പോകേണ്ടതാണ്.
ബാലുശ്ശേരിയില്‍നിന്ന് താമരശ്ശേരി ഭാഗത്തേക്കുള്ള ബസുകള്‍ സ്റ്റാന്ഡിനടുത്തും കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകള്‍ ടൗണിന്റെ പടിഞ്ഞാറ് ഭാഗത്തുനിന്നുമാണ്് യാത്രക്കാരെ കയറ്റേണ്ടത്. കൊയിലാണ്ടി ഭാഗത്തേക്കുള്ള ബസുകള്‍ കെ.എസ്.എഫ്.ഇ ഓഫിസിന് സമീപവും നിര്‍ത്തേണ്ടതാണ്.
ടൗണില്‍നിന്ന് ഉള്‍പ്രദേശങ്ങളിലേക്കുള്ള ബസുകളും ഇതേ തരത്തിലാണ് സര്‍വിസ് നടത്തേണ്ടത്. ട്രാഫിക് നിയന്ത്രണമുള്ളതിനാല്‍ ഡ്രൈവര്‍മാരും യാത്രക്കാരും പരമാവധി സഹകരിക്കണമെന്ന് സി.ഐ കെ. സുഷീര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."