കൊലവാളിനെ കൈപ്പത്തി കൊണ്ട് പ്രതിരോധിക്കും: കെ.കെ രമ
പേരാമ്പ്ര: കൊലപാതക രാഷ്ട്രീയത്തെ അവസാനിപ്പിക്കാന്‍ ജനാധിപത്യ കക്ഷികളുമായി യോജിച്ച് പോരാടുമെന്ന് ആര്‍.എം.പി.ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ രമ.
കൊലവാളിനെ കൈപ്പത്തികൊണ്ട് പ്രതിരോധിക്കുമെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് സേവാദളിന് കീഴിലുള്ള ഭാരതീയ ന്യായ സേവ സംഘതന്‍ ( ബി.എന്‍.എസ്.എസ്) പേരാമ്പ്രയില്‍ സംഘടിപ്പിച്ച രക്തസാക്ഷി കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കൊലക്കേസ് പ്രതിയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്ന ധാര്‍ഷ്ട്യത്തെ വടകരയുടെ മണ്ണില്‍ വച്ച് പൊറുപ്പിക്കില്ലെന്നും ജനം അതിനെതിരേ വോട്ടിലൂടെ പ്രതിരോധിക്കുമെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും സേവാദള്‍ ദേശീയ ചെയര്‍മാനുമായ ലാല്‍ജി ദേശായി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ അഞ്ചു വര്‍ഷം മോദി, അദാനി, അംബാനി എന്നിവര്‍ ചേര്‍ന്നുള്ള മോദാനി ഭരണമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. പെരിയയില്‍ കൊല്ലപ്പെട്ട ശരത്‌ലാലിന്റെ പിതാവ് സത്യന്‍, കൃപേഷിന്റെ പിതാവ് കൃഷ്ണന്‍, എടയന്നൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ പിതാവ് മുഹമ്മദ് എന്നിവരും പങ്കെടുത്തു. തങ്ങളുടെ മക്കളെ കുറിച്ചുള്ള ഓര്‍മകള്‍ ഇവര്‍ പങ്കുവച്ചു.
കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കാന്‍ സി.പി.എമ്മിനെ പരാജയപ്പെടുത്തണമെന്ന് ഇവര്‍ പറഞ്ഞു. ബി.എന്‍.എസ്.എസ് സംസ്ഥാന കണ്‍വീനര്‍ അഡ്വ. ബ്ലെയ്‌സ് കെ. ജോസ് അധ്യക്ഷനായി. സ്ഥാനാര്‍ഥി കെ. മുരളീധരന്‍, ദേശീയ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. രാജി ജോസഫ്, എം. രാജന്‍, കെ.കെ ശ്രീജയന്‍, ശ്രീപ്രകാശ്, ഫര്‍സിന്‍ മജീദ്, രാജന്‍ മരുതേരി, പി.പി രാമകൃഷ്ണന്‍, ബാബു തത്തക്കാടന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."