HOME
DETAILS
MAL
കൈലിയും തോര്‍ത്തുമായി അവരെത്തി; കുട്ടിക്കര്‍ഷകരുടെ ഞാറുനടല്‍ ശ്രദ്ധേയമായി
backup
July 17 2018 | 02:07 AM
നന്തിബസാര്‍: ഞാറ്റു പാട്ടിന്റെ ഈരടികളുമായി വീരവഞ്ചേരി എല്‍.പി സ്കൂള്‍ കാര്‍ഷിക ക്ലബിന്റെ നേതൃത്വത്തില്‍ ജൈവ നെല്‍കൃഷിക്ക് തുടക്കമായി. നടീല്‍ ഉത്സവം വാര്‍ഡംഗം ടി.വി മിനി, മൂടാടി കൃഷിഭവന് ഓഫിസര്‍ കെ.വി നൗഷാദ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക വേഷത്തിലെത്തിയ വിദ്യാര്‍ഥികള്‍ ആവേശത്തോടെയാണ് വയലിലിറങ്ങി ഞാറുനട്ടത്. കൃഷിഭവന് നല്കിയ ഉമ നെല്‍വിത്ത് മുളപ്പിച്ചാണ് കുട്ടിക്കര്‍ഷകര്‍ ഞാര്‍ തയാറാക്കിയത്. നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍. സ്കൂള്‍ കാര്‍ഷിക ക്ലബ് കണ്‍വീനര്‍ കെ.വി സരൂപ്, അധ്യാപകരായ ജലീഷ് ബാബു, ജി. ദിലീജ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."