എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റു
തലപ്പുഴ: വയനാട് എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റു. യു.ഡി.എസ്.എഫിന്റെ പ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്. നാലാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥി ഫനാജ്(23), രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ ഫവാസ്(21), ഹാഷിം(20) എന്നിവരാണ് പരുക്കുകളോടെ ചികിത്സയിലുള്ളത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. തലപ്പുഴ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. വയനാട് എന്‍ജിനീയറിങ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആയുധങ്ങള്‍ ഉപയോഗിച്ച് യു.ഡി.എസ്.എഫ് പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
കോളജ് അടച്ച് വിഷു ദിനത്തില്‍ വീട്ടില്‍ പോവുകയായിരുന്ന വിദ്യാര്‍ഥികളെയും മെന്‍സ് ഹോസ്റ്റലിലേക്ക് പോവുകയായിരുന്നവരെയും യാതൊരു പ്രകോപനങ്ങളും കൂടാതെ വടിയും കമ്പിയും ഇടിവളയുമൊക്കെ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നത്രെ. അക്രമത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് തലയ്ക്ക് മാരകമായി പരുക്കേല്‍ക്കുകയും ഒരാളുടെ മൂക്കിന്റെ പാലം പൊട്ടുകയും ചെയ്തു. ഇവരെ തടയാന്‍ ശ്രമിച്ച വിദ്യാര്‍ഥിയുടെ കൈ എല്ലും അടികൊണ്ട് ഒടിഞ്ഞിട്ടുണ്ട്. പരുക്കേറ്റ വിദ്യാര്‍ഥികള്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
അക്രമികള്‍ക്കെതിരേ പൊലിസ് വധശ്രമം ഉള്‍പ്പെടെ ഉള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തിട്ടുണ്ട്. 2018 ഫെബ്രുവരിയില്‍ യു.ഡി.എസ്.എഫ് പ്രവര്‍ത്തകനായ അഭിന്‍ ശിവറാം അവസാനവര്‍ഷ പരീക്ഷ കഴിഞ്ഞ് പോകുമ്പോള്‍ മാരകമായി അക്രമിച്ച കേസില്‍ അറസ്റ്റിലായവരില്‍ മൂന്ന് പേരുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ വീണ്ടും അക്രമം നടത്തിയതെന്ന് യു.ഡി.എസ്.എഫ് ഭാരവാഹികള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."