HOME
DETAILS

ഇത് നന്മ ഹൃദയങ്ങളെ കോര്‍ത്ത ചെമ്പോത്തറ ഗ്രാമത്തിന്റെ കഥ

  
backup
April 16 2019 | 07:04 AM

%e0%b4%87%e0%b4%a4%e0%b5%8d-%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%ae-%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d

നിസാം കെ. അബ്ദുല്ല


ഗ്രാമങ്ങളെന്നും സ്‌നേഹത്തിനും പരസ്പര സാഹോദര്യത്തിനും വേരോട്ടമുള്ള ഇടങ്ങളാണ്. അവിടെ രാഷ്ട്രീയത്തിനും മതത്തിനും ജാതിക്കും അതീതമാണ് മനുഷ്യത്വവും പരസ്പര സഹകരണവും.
എന്നാല്‍ ഇന്ന് ഇത്തരത്തിലുള്ള ഗ്രാമങ്ങള്‍ കണ്ടെത്തുകയെന്നത് വളരെ ദുര്‍ഘടമാണ്. ഗ്രാമങ്ങളൊക്കെ നഗരവല്‍ക്കരിപ്പെട്ടതാണ് ഇതിന് ഒരു പ്രധാന കാരണം. മറ്റൊന്ന് രാഷ്ട്രീയത്തിന്റെ അതിപ്രസരമാണ്.
ഊണിലും ഉറക്കത്തിലും വരെ രാഷ്ട്രീയമുള്ളവര്‍ അധികരിച്ചത് വ്യക്തമാക്കുന്നതാണ് ഇന്ന് പല ഗ്രാമങ്ങളിലുടെയും നേര്‍ക്കാഴ്ച.മറ്റൊന്ന് മതമാണ്. മതം തലക്ക് പിടിച്ച് നടക്കുന്ന പലര്‍ക്കും മറ്റ് മതസ്തരായ സഹോദരങ്ങളെ കാണാന്‍ കഴിയുന്നില്ല. മറ്റൊന്ന് ജാതീയതയാണ്.
കാലം ഇത്രയൊക്കെ മുന്നോട്ട് പോയിട്ടും ലോകം ഇത്രയൊക്കെ വികസിച്ചിട്ടും നമ്മുടെ ഹൃദയത്തില്‍ അറുത്തെറിഞ്ഞാലും പോവാത്ത കറയായി ജാതീയത കൂടുകൂട്ടിയിരിക്കുകയാണ്.
അങ്ങനെ ഗ്രാമങ്ങളൊക്കെ പരസ്പര സാഹോദര്യത്തില്‍ നിന്നും പിന്നോട്ട് നടക്കുമ്പോള്‍ ഗ്രാമത്തിന്റെ നന്മയും സാഹോദര്യവും വിളിച്ചോതുകയാണ് ചെമ്പോത്തറയെന്ന മേപ്പാടി പഞ്ചായത്തിലെ ഒരു ഗ്രാമം.


യുവത കൈകോര്‍ത്തപ്പോള്‍

ചെമ്പോത്തറയും ഏതാണ്ട് ഇന്നത്തെ പല ഗ്രാമങ്ങളുടെയും മുഖമായിരുന്നു.
എന്നാല്‍ നാട്ടിലെ യുവത ഗ്രാമത്തിന്റെ അപകടത്തിലേക്കുള്ള പോക്ക് മനസിലാക്കി ഒരു കൂട്ടായ്മക്ക് രൂപം നല്‍കുകയായിരുന്നു. വൈകുന്നേരങ്ങളിലും ഒഴിവ് വേളകളിലും കൂട്ടംകൂടിയിരിക്കുന്ന യുവത മൊബൈല്‍ ഫോണിലേക്ക് തല പൂഴ്ത്തുന്നതും മറ്റ് സാമൂഹിക വിപത്തുകളുമായി സൗഹൃദത്തിലാകുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവര്‍ക്ക് അപകടം മണത്തത്.
അന്ന് മുതല്‍ നാടിനെ തിരിച്ച് പിടിക്കണമെന്ന ചിന്തയായിരുന്നു നാട്ടിലെ യുവാക്കള്‍.
ഒരു വര്‍ഷം ഇവരുടെ മനസില്‍ കിടന്ന ആശയം നാട്ടിലെ മുതിര്‍ന്ന ആളുകളുമായി സംസാരിക്കുന്നത്. യുവാക്കള്‍ മുന്നോട്ട് വച്ച ആശയത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച നാട്ടിലെ മുതിര്‍ന്നവര്‍ പൂര്‍ണ പിന്തുണയുമായി ഇവര്‍ക്കൊപ്പം കൂടി. അങ്ങിനെ മൂന്ന് മാസങ്ങള്‍ കൊണ്ട് അവര്‍ നാടിനെ ഒന്നിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. മാര്‍ച്ച് 30ന് അങ്ങിനെ അവര്‍ അവരുടെ ഗ്രാമത്തിന്റെ പച്ചപ്പിനും മറന്നുപോയ ചിരി കൂടി ഓര്‍ത്തെടുക്കാനുള്ള കൊടിയേറ്റം നടത്തി.


13 ദിനങ്ങള്‍ എല്ലാം മറന്ന് അവര്‍ ആഘോഷിച്ചു


മാര്‍ച്ച് 30ന് രാവിലെ സംഘാടക സമിതി ചയര്‍മാന്‍ പി.കെ സുധാകരന്‍ പതാക ഉയര്‍ത്തിയതോടെ ചെമ്പോത്തറ ഗ്രാം തങ്ങള്‍ക്കുള്ളിലെ സങ്കടങ്ങളെയെല്ലാം ഒരു പെട്ടിക്കുള്ളിലാക്കി അടച്ചുവച്ചു.
പിന്നീട് ഉത്സവത്തിന്റെ 13 ദിവസങ്ങളും എല്ലാം മറന്നവര്‍ ആഘോഷിച്ചു. മറന്നു തുടങ്ങിയ ചിരി എല്ലാവരുടെയും മുഖത്ത് തിരിച്ചെത്തി. പ്രദേശത്തെ 800ലധികം വരുന്ന കുടുംബങ്ങളുടെ സന്തോഷവും സങ്കടങ്ങളും ഒരു ഗ്രാമത്തിന്റെ മൊത്തമാക്കി മാറ്റാനും അവര്‍ക്കായി. എല്ലാവരും പരസ്പരമറിയുന്നവരാക്കാനും ഗ്രാമോത്സവത്തിന് സാധിച്ചു. ഉത്സവം സമാപിക്കുമ്പോള്‍ അടുത്ത ഒരു വര്‍ഷത്തില്‍ ചെയ്യേണ്ട കര്‍മ പദ്ധതികള്‍ക്കടക്കം രൂപരേഖ തയ്യാറാക്കിയിട്ടുണ്ട് ഇവര്‍. ഉത്സവത്തിന്റെ ഭാഗമായി കായികമേള, ബാലോത്സവം, യുവജനോത്സവം, ഗോത്ര കലോത്സവം, വനിതോത്സവം, വയോജനോത്സവം, മെഡിക്കല്‍ ക്യാംപ്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഘോഷയാത്ര, ഗാനമേള, ഗ്രാമോത്സവ സദ്യ എന്നിവയാണ് നടന്നത്. ആഘോഷങ്ങള്‍ക്ക് കൂടെ മാത്രം പോകാതെ അവര്‍ തങ്ങളുടെ കുടപ്പിറപ്പുകളുടെ സങ്കടം കൂടി തങ്ങളുടേതാക്കി. വീടും സ്ഥലവുമില്ലാത്തവര്‍ക്ക് സ്ഥലം നല്‍കിയും വീടൊരുക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചും രോഗം കൊണ്ട് വലയുന്നവര്‍ക്ക് സാന്ത്വനമേകിയും ചികിത്സാ ചെലവുകള്‍ക്കുള്ള സാമ്പത്തിക സഹായം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചും അവര്‍ ഒന്നായപ്പോള്‍ 13 ദിവസങ്ങള്‍ക്ക് മുന്‍പ് അവര്‍ പെട്ടിയില്‍ പൂട്ടിയ സങ്കടങ്ങളെല്ലാം ഒലിച്ചുപോയി. ഇന്നിവിടെ ചിരിക്കുന്ന മുഖങ്ങള്‍ മാത്രമെ ഉള്ളൂ. എല്ലാവരും പരസ്പരം ചിരിച്ചും കളിച്ചും സന്തോഷങ്ങള്‍ പങ്കുവെച്ചും കൂട്ടുകൂടുകയാണിവിടെ. മൊബൈലിനെയും സാമൂഹിക വിപത്തുകള്‍ക്കൊപ്പമുള്ള ചങ്ങാത്തവും ഇവര്‍ പാടേ മറന്നു കഴിഞ്ഞു. മറ്റ് ഗ്രാമങ്ങള്‍ക്ക് കൂടി മാതൃകയാവുന്ന ഒരുമയുടെ കൂട്ടമായി ചെമ്പോത്തറക്കാര്‍ മാറിക്കഴിഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  8 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  9 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  13 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago