സര്‍ക്കാരുകള്‍ കര്‍ഷകരുടെ ജീവിക്കാനുള്ള അവകാശം നശിപ്പിക്കുന്നു: വി.എം സുധീരന്
പുല്‍പ്പള്ളി: കേരളത്തിലെ കര്‍ഷകരുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയാറാകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ വി.എം സുധീരന് പറഞ്ഞു. നാണ്യ വിളകളുടെ വില കുത്തനെ തകര്‍ത്തു കര്‍ഷകരുടെ നിലനില്‍പ്പ് ഇല്ലാതാക്കി. കോടികണക്കിന് രൂപ ബാങ്ക് വായ്പയെടുത്ത വന്‍കിട കോര്‍പ്പറേറ്റുകളുടെ കോടികള്‍ എഴുതി തള്ളിയ കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ട കൃഷിക്കാരന്റെ ഒരു രൂപ പോലും എഴുതിതള്ളാന്‍ തയാറായില്ല കര്‍ഷക മോറട്ടോറിയം പോലും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും സുധീരന് പറഞ്ഞു. കല്ലുവയല്‍ ബൂത്ത് കമ്മിറ്റി നല്കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഐ.സി ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷനായി. ചന്ദ്രന് കൂര് മുള്ളാനി, കെ.എല്‍ പൗലോസ്, സേവാദള്‍ അഖിലേന്ത്യാ സെക്രട്ടറി രേണുകാ പ്രസാദ്, ടി. മുഹമ്മദ്, ടി.എസ് ദിലിപ് കുമാര്‍, എന്‍.യു ഉലഹന്നാന്, പി.എന്‍ ശിവന്, മണി പാമ്പനാല്‍, പി.കെ രാജന്, മോളി ടോമി, കെ.എ ഷുക്കൂര്‍, സി.പി കുര്യാക്കോസ്, റെജി പുളിക്കുന്നേല്‍, സി.പി ജോയി, കെ.എല്‍ ജോണി, ബിജു ശിവരാമന്, സി.വി വേലായുധന്, ലൈജി തോമസ്, കെ.ടി ജോസ് സംസാരിച്ചു. സി.പി.എമ്മില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നവരെ ചടങ്ങില്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."