HOME
DETAILS

തെരഞ്ഞെടുപ്പ് ചിത്രത്തില്‍ ഇല്ലാതെ തോട്ടംമേഖല

  
backup
April 16 2019 | 07:04 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ വരവോടെ ദേശീയ ശ്രദ്ധയിലെത്തിയ വയനാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാന പെരുമഴ പെയ്യിച്ച് പ്രചാരണ ചൂടിലാണ്. എന്നാല്‍ ഇതിനൊന്നും ചെവി കൊടുക്കാതെ കൊടും വെയിലില്‍ അന്നം തേടുന്ന തോട്ടം തൊഴിലാളികളെ കുറിച്ച് ആര്‍ക്കും മിണ്ടാട്ടമില്ല.
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ നിര്‍ണായക ശക്തിയായ തോട്ടം മേഖല ഇത്തവണയും അവഗണിക്കപ്പെടുകയാണ്. ഇതോടെ ദേശീയ രാഷ്ട്രീയം മാത്രം ചര്‍ച്ചയാകുന്ന മണ്ഡലത്തില്‍ കാലങ്ങളായുള്ള തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ ഇങ്ങനെയൊക്കെ തന്നെ തുടരുമെന്ന് തൊഴിലാളികള്‍ തന്നെ പറയുന്നു. എസ്റ്റേറ്റില്‍ ജോലി ചെയ്യുന്നതിനാല്‍ തദ്ദേശ സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്റെയും മിക്ക ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ഇന്നും അന്യമാണ്. വര്‍ഷങ്ങളായി തോട്ടത്തില്‍ ജോലി ചെയ്ത് വിരമിച്ച തൊഴിലാളികള്‍ തോട്ടം മാനേജ്‌മെന്റുകള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച ലയങ്ങളില്‍ ഇന്നും ദുരിത ജീവിതം തുടരുകയാണ്.
തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥ മൂന്നു വര്‍ഷത്തിലൊരിക്കല്‍ പുതുക്കണമെന്നിരിക്കെ, നിലവിലെ ശമ്പള പരിഷ്‌കരണ കാലാവധി കഴിഞ്ഞിട്ട് ഒരു വര്‍ഷവും മൂന്നു മാസം പിന്നിട്ടിട്ടും ഇത് പുതുക്കാന്‍ ഇതുവരെ നടപടിയായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പത്തിലധികം പി.എല്‍.സി (പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി) യോഗങ്ങള്‍ ചേര്‍ന്നെങ്കിലും ശമ്പള വര്‍ധനവ് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ 50 രൂപയുടെ താല്‍ക്കാലിക വര്‍ധനവ് മാത്രം വരുത്തി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായ ട്രേഡ് യൂനിയന്‍ നേതാക്കളും തോട്ടം തൊഴിലാളികളെ പാടെ അവഗണിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
താല്‍ക്കാലിക വര്‍ധനവ് സ്ഥിരം തൊഴിലാളികള്‍ക്ക് മാത്രമാണ് ലഭിക്കുന്നതെന്നതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ജൂണ്‍ മാസം മാത്രമാണ് ഇനി ശമ്പള പരിഷ്‌കരണം സംബന്ധിച്ച് ചര്‍ച്ച നടക്കുക. താല്‍ക്കാലിക വര്‍ധനവായ 50 രൂപ നിലനിര്‍ത്തുക മാത്രമാകും ജൂണിലെ ചര്‍ച്ചകളില്‍ നടക്കുകയെന്നാണ് ലഭിക്കുന്ന വിവരം.
ഇതോടെ മിനിമം വേതനം 600 രൂപയാക്കണമെന്ന തൊഴിലാളികളുടെ ആവശ്യം യാഥാര്‍ഥ്യമാകാന്‍ ഇനിയും കാലങ്ങളെടുക്കും. തോട്ടം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂനിയനുകള്‍ തൊഴിലാളികളെ വോട്ടിങ് മെഷീനുകളായാണ് കാണുന്നതെന്ന ആക്ഷേപവും ശക്തമാണ്. എന്നാല്‍ മുന്‍ തെരഞ്ഞെടുപ്പുകള്‍ പോലെ ഇക്കുറിയും പ്രതീക്ഷയോടെ വിരലില്‍ മഷി പുരട്ടുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  7 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  7 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  8 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  8 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  8 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  8 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  9 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  9 hours ago