രാഹുലിന്റെ തീപ്പൊരിയെ ആളിക്കത്തിച്ച മലയാളി ശബ്ദം-ജ്യോതി വിജയകുമാര്‍
കൊല്ലം: രാഹുല്‍ ഗാന്ധിയുടെ പത്തനാപുരത്തെ തീപ്പൊരി പ്രസംഗത്തേക്കാള്‍ അതിനെ ആളിക്കത്തിച്ച് ജനഹൃദയങ്ങളിലെത്തച്ച മലയാളി ശബ്ദമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ച്. അതാരെന്ന അന്വേഷണത്തിലായിരുന്നു എല്ലാവരും. പരിഭാഷകയെ വാനോളം പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ.
ചെങ്ങന്നൂരില്‍ മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന്റെ മകള്‍ ജ്യോതി വിജയകുമാറാണ് പ്രശംസ ഏറ്റു വാങ്ങുന്ന ആ താരം.
തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി ഫാക്കല്‍റ്റിയായി ജോലി ചെയ്യുന്ന ജ്യോതി കോണ്‍ഗ്രസ് വേദികളിലെ പരിചിത പരിഭാഷക തന്നെയാണ്. ഇതിന് മുമ്പ് 2016ല്‍ സോണിയാ ഗാന്ധി കേരളത്തിലെത്തിയ സന്ദര്‍ഭത്തില്‍ നടത്തിയ പ്രസംഗവും പരിഭാഷപ്പെടുത്തി ജ്യോതി കൈയ്യടി വാങ്ങിയിരുന്നു. വൈകാരികമായ സോണിയാ ഗാന്ധിയുടെ പ്രസംഗത്തിന് കൃത്യമായ പരിഭാഷാ പ്രസംഗം നിര്‍വ്വഹിച്ച ജ്യോതിയെ അന്ന് സോണിയാ ഗാന്ധി തന്നെ വന്ന് അഭിനന്ദിച്ചിരുന്നു.
രണ്ട് തവണ സിവില്‍ സര്‍വ്വീസ് പ്രിലിമിനറി കടമ്പ കടന്ന ജ്യോതി പിന്നീട് തനിക്ക് ആ മേഖല വഴങ്ങില്ലെന്ന് മനസ്സിലാക്കി അധ്യാപന ജോലി തെരഞ്ഞെടുക്കുകയായിരുന്നു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ ആദ്യ വനിതാ ചെയര്‍ പേഴ്‌സണ്‍ എന്ന റെക്കോര്‍ഡും ജ്യോതി വിജയകുമാറിനുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്നും പത്ര പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ജ്യോതി മലയാളത്തിലെ സ്വകാര്യ ചാനലില്‍ ജോലി ചെയ്യുന്നുമുണ്ട്. മലയാളത്തിലെ ദൂരദര്‍ശനിലും ജ്യോതി പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."