പാഠ്യപദ്ധതി അട്ടിമറി നീക്കം ചെറുക്കും: കെ.എസ്.ടി.യു
കോട്ടയം: ഇടതു സര്‍ക്കാരിന്റെ പാഠ്യ പദ്ധതി അട്ടിമറി നീക്കങ്ങള്‍ ചെറുത്ത് തോല്‍പിക്കാന്‍ കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ സംസ്ഥാന നേതൃ ക്യാംപ് തീരുമാനിച്ചു. ഇടതു സഹയാത്രികരെ മാത്രം പങ്കെടുപ്പിച്ചുള്ള ശില്പശാലകളും ഏകപക്ഷീയമായ പരിഷ്‌കാരങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോവുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
രണ്ടു ദിവസമായി നടന്ന ക്യാംപിന്റെ സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവില്‍ രാജ്യത്തിന്റെ ദേശീയ ആദര്‍ശങ്ങള്‍ തമസ്‌കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി വിദ്യാഭ്യാസത്തിലൂടെ ദേശീയോദ്ഗ്രഥനമെന്ന അടിസ്ഥാനാശയത്തിന് കടകവിരുദ്ധമാണ്. ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രതിമാസ പ്രീമിയം കുറക്കണമെന്നും ക്യാംപ് ആവശ്യപ്പെട്ടു.
അക്കാദമിക സെഷന്‍ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് ഉദ്ഘാടനം ചെയ്തു. ഡോ. കെ എന്‍ മുസ്തഫ, എ മുഹമ്മദ് കബീര്‍, എന്‍ അബ്ദുറഹ്മാന്‍, പി. മുഹമ്മദ് മുസ്തഫ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. സംസ്ഥാന ജന.സെക്രട്ടറി എ.കെ സൈനുദീന്‍ ക്യാംപ് തീരുമാനങ്ങള്‍ വിശദീകരിച്ചു. ട്രഷറര്‍ ഹമീദ് കൊമ്പത്ത് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."